Latest NewsIndia

ഒടുവിൽ നിതീഷിനെ തള്ളിപറഞ്ഞ് ശരത് യാദവും രംഗത്ത്

ന്യൂഡൽഹി: ബീഹാറിലെ മഹാസഖ്യം തകർത്ത നിതീഷ് കുമാറിനെതിരെ ജെഡിയു നേതാവ് ശരത് യാദവ് രംഗത്ത്. ​നിതീ​ഷി​ന്‍റെ ന​ട​പ​ടി​യോ​ട് യോ​ജി​ക്കാ​നാ​വി​ല്ലെ​ന്നും സം​ഭ​വം നി​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു ബി ജെ പി ജനഹിതത്തിനെതിരായാണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ജ​ന​ങ്ങ​ൾ ഇ​തി​നു​വേ​ണ്ടി​യ​ല്ല ജെഡിയു​വി​ന് ഭൂ​രി​പ​ക്ഷം ന​ൽ​കി​യ​തെ​ന്നും അ​ദ്ദേ​ഹം കൂട്ടിച്ചേർത്തു. ബിജെപിയുമായി ചേർന്ന് നിതീഷ് കുമാർ സർക്കാർ രൂപീകരിച്ച് ദിവസങ്ങൾക്കു ശേഷമാണ് ശരത് യാദവ് പ്രതികരണവുമായി രംഗത്ത് വരുന്നത്.

ഞാ​യ​റാ​ഴ്ച ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​നെ​തി​രേ ശ​ര​ത് യാ​ദ​വ് രൂ​ക്ഷ വി​മ​ർ​ശം ഉ​ന്ന​യി​ച്ചി​രു​ന്നു. ക​ള്ള​പ്പ​ണം തി​രി​കെ​കൊ​ണ്ടു​വ​രു​മെ​ന്നു​ള്ള ബി​ജെ​പി​യു​ടെ തെ​രഞ്ഞെ​ടു​പ്പു വാഗ്ദാ​നം ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​ർ പാ​ലി​ക്കു​ക​യോ പ​നാ​മ ക​ള്ള​പ്പ​ണ ഇ​ട​പാ​ടു സം​ബ​ന്ധി​ച്ച പാ​ന​മ രേ​ഖ​ക​ളി​ൽ പേ​രു​വ​ന്ന​വ​രെ പി​ടി​കൂ​ടു​ക​യോ ചെ​യ്തി​ട്ടില്ല, കർഷകർക്ക് വേണ്ടിയുള്ള ഫസൽ ഭീമ യോജ സ്വകാര്യ ഇൻഷുറൻസ് കമ്പനികളെ സഹായിക്കാൻ വേണ്ടിയുള്ളതാണെന്ന് അദ്ദേഹം കു​റ്റ​പ്പെ​ടു​ത്തി. നിതീഷ് കുമാറിന്റെ പ്രവർത്തിക്കെതിരെ രംഗത്ത് വരുന്ന മൂന്നാമത്തെ ജെഡിയു നേതാവാണ് ശരത് യാദവ്. മുതിർന്ന നേതാക്കളായ എംപി വീരേന്ദ്രകുമാർ, അലി അൻവർ അൻസാരി എനിവർ നിതീഷ് കുമാറിന്റെ നടപടിയെ അപലപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button