Latest NewsKerala

എം ജിയിൽ ആവശ്യത്തിന് ഗൈഡുകൾ ഇല്ല; പിഎച്ച്ഡി വിദ്യാർത്ഥികൾ നെട്ടോട്ടമോടുന്നു

 കോട്ടയം: ഗവേഷണ മേൽനോട്ടത്തിന് വേണ്ടത്ര ഗൈഡുകൾ ഇല്ലാത്തതിനാൽ എംജി സർവ്വകലാശാലയുടെ പി എച്ച് ഡി പരീക്ഷയിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾ നട്ടം തിരിയുകയാണ്. പ്രവേശനത്തിനുള്ള അവസാന തീയതി ഇന്ന് അവസാനിക്കുമ്പോൾ പരീക്ഷയിൽ ആദ്യ റാങ്ക് നേടിയവർക്കുപോലും ഗൈഡിനെ കണ്ടെത്തനായിട്ടില്ല.

മറ്റു സർവ്വകലാശാലകളിൽ നിന്ന് വ്യത്യസ്തമായി എം ജിയിൽ വിദ്യാർഥികൾ തന്നെയാണ് ഗൈഡിനെ കണ്ടത്തേണ്ടത്. മലയാളം പിഎച്ച്ഡി പ്രവേശന പരീക്ഷയിൽ ജയിച്ച 20 പേർക്കും ഇത് വരെ ഗൈഡിനെ കണ്ടെത്താനായിട്ടില്ല. യുജിസി നിയമപ്രകാരം ഒരു ഗൈഡിന് ഗവേഷണത്തിന് എടുക്കാൻ കഴിയുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ പരിമിതികൾ ഉണ്ട്. കഴിഞ്ഞ വർഷം വിരമിച്ച ഗൈഡുകൾക്ക് പകരമുള്ള പുതിയ നിയമനം എവിടെയും എത്തിയിട്ടില്ല.

പുതിയ ഗൈഡുകളുടെ പട്ടിക സിൻഡിക്കറ്റാണ് അംഗീകരിക്കേണ്ടത് പല പ്രാവശ്യം മാറ്റിവെച്ച സിൻഡിക്കറ്റ് യോഗം ഓഗസ്റ്റ് ആദ്യ വാരമാണ് നടക്കുക. ആകെയുള്ള ഒഴിവുകൾക്ക് അനുസൃതമായി വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകുകയോ, അല്ലെങ്കിൽ സർവ്വകലാശാല തന്നെ ഗൈഡുകളെ നൽകുകയോ ചെയ്യണമെന്നാണ് വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നത്. ഗവേഷണത്തിന്റെയും അധ്യാപനത്തിന്റെയും നിലവാരം ഉയർത്താൻ വേണ്ടിയാണ് യുജിസി ഗൈഡുകളുടെ കീഴിലുള്ള വിദ്യാർത്ഥികളുടെ എണ്ണം കുറച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button