Latest NewsIndiaCrime

ക്ലാസ്സിൽ ഉറങ്ങിയ അധ്യാപകന്റെ ജോലി തെറിപ്പിച്ച വിദ്യാർത്ഥിക്ക് ലഭിച്ചത്

ഹൈദരാബാദ് : ക്ലാസ്സിനിടയിൽ ഉറങ്ങിയ അധ്യാപകന്റെ ചിത്രമെടുത്ത് വിദ്യാഭ്യാസ വകുപ്പിന് അയച്ചുകൊടുത്ത വിദ്യാർത്ഥിക്ക് പോലീസിന്റെ ക്രൂര മർദ്ദനം. തെലുങ്കാനയിലെ മെഹബൂബ് നഗറിലാണ് പത്താം ക്ലാസ് വിദ്യാർത്ഥിയെ പോലീസുകാർ തൂണിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചത്.
വ്യാഴാഴ്ച്ച ഗണിത അധ്യാപകൻ ക്ലാസിലിരുന്ന് ഉറങ്ങുന്നത് വിദ്യാർത്ഥി ക്യാമറയിൽ പകർത്തി വിദ്യാഭ്യാസ വകുപ്പിന് വാട്സാപ്പ് വഴി അയച്ചു കൊടുത്തിരുന്നു.

അന്വേഷണത്തിൻറെ ഭാഗമായി ഈ അധ്യാപകനെ വിദ്യാഭ്യാസ വകുപ്പ് സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. ഇതേതുടർന്ന് സ്കൂളിലെ മറ്റധ്യാപകർ വിദ്യാർത്ഥിക്കെതിരെ പോലീസിൽ വ്യാജ പരാതി നൽകുകയായിരുന്നു. തുടർന്ന് സ്കൂളിൽ സഹപാഠികളുമായി സംസാരിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥിയെ സ്കൂൾ പരിസരത്തിരുന്ന് മദ്യപിച്ചെന്നാരോപിച്ച് 2 പോലീസുകാർ തൂണിൽ കെട്ടിയിട്ട് തല്ലുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button