Home & Garden

അകത്തളങ്ങള്‍ക്ക് മോടി കൂട്ടാന്‍ ഇന്‍ഡോര്‍ ഗാര്‍ഡനുകള്‍

വീട് നിര്‍മ്മിക്കുക എന്നതിനേക്കാള്‍ പ്രയാസമാണ് വീടും അകത്തളങ്ങളും ഭംഗിയായും ആകര്‍ഷകമായും സൂക്ഷിക്കുക എന്നത്. വില കൂടിയ അലങ്കാര വസ്തുക്കളും ഫ്ലവര്‍ വേസുകളും ഇല്ലെങ്കിലും നമുക്ക് വീടുകള്‍ അലങ്കരിക്കാവുന്നതാണ്.

വീടിനു പുറത്ത് പലരും പൂന്തോട്ടങ്ങള്‍ ഒരുക്കാറുണ്ട്. വീടിനകത്ത് ഒരു ചെറിയ പൂന്തോട്ടമൊരുക്കുന്നത് വീടിന് ഭംഗി നല്‍കുന്നതിനൊപ്പം തന്നെ അകത്തളങ്ങളിലെ ചൂട് കുറച്ച് കുളിര്‍മയേകാനും സഹായിക്കും. വീടിനു പുറത്ത് പൂന്തോട്ടം ഒരുക്കാനുള്ള സ്ഥലമില്ലാത്തവര്‍ക്കുള്ള ഒരു പരിഹാരം കൂടിയാണ് ഇന്‍ഡോര്‍ ഗാര്‍ഡനുകള്‍. മൂന്നോ നാലോ തട്ടുകളിലായി നിര്‍മ്മിച്ച സ്റ്റാന്റുകളില്‍ ചെടിച്ചട്ടികള്‍ വെയ്ക്കുന്നത് വീടിനു കൂടുതല്‍ ഭംഗി നല്‍കും. വീടിനകത്ത് വെയ്ക്കുന്ന ചെടികള്‍ അധികം വളര്‍ന്നു പടരാത്തവയായിരിക്കാന്‍ ശ്രദ്ധിക്കണം എന്ന് മാത്രം. അധികം വളര്‍ന്നു പടരാത്ത ഇലച്ചെടികള്‍ കണ്ണിനും മനസിനും കുളിര്‍മയേകും.

സാധാരണയായി നടുത്തളങ്ങളിലും സ്വീകരണമുറികളിലുമാണ് ഇന്‍ഡോര്‍ ഗാര്‍ഡനുകള്‍ സെറ്റ് ചെയ്യുന്നത്. വ്യത്യസ്തത ഇഷ്ടപ്പെടുന്നവര്‍ക്ക് അടുക്കളയില്‍, കറിവേപ്പില, മല്ലിയില, പുതിനയില തുടങ്ങിയവയും ഒരു ഔഷധ സസ്യത്തോട്ടവും നട്ട് പിടിപ്പിക്കാവുന്നതാണ്. ഒരു സെറാമിക് ടബില്‍ മണല്‍ നിറച്ച് ഒരു സ്പോഞ്ച് ഷീറ്റില്‍ ദ്വാരങ്ങളിട്ട് വേണം ചെടി നടാന്‍. രണ്ട് ഡേ ലൈറ്റ് ബള്‍ബുകളും ടബിനു മുകളില്‍ ക്രമീകരിക്കണം. ചെടികള്‍ നടുന്നതിനോടൊപ്പം തന്നെ അവ നന്നായി പരിപാലിക്കേണ്ടതും അത്യാവശ്യമാണ്.

ചെടികള്‍ വളരുന്നതിന് ഇളം ചൂട് അത്യാവശ്യമാണ്. വീടിനുള്ളിലെ ചൂട് ചെടികള്‍ക്ക് തികയാതെ വരും. അതിനാല്‍ തന്നെ ചെടികള്‍ക്ക് ആവശ്യമായ ചൂട് ലഭ്യമാക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ ചെടികളുടെ വളര്‍ച്ച മുരടിക്കും. ചൂട് പോലെ തന്നെ, അല്ലെങ്കില്‍ ചൂടിനേക്കാള്‍ ചെടികള്‍ക്ക് ആവശ്യമായ ഒരു ഘടകമാണ് പ്രകാശം. ചെടികള്‍ വെയ്ക്കുന്നതിന് മുകളില്‍ റുഫ് ഗ്ലാസ്‌ ഉപയോഗിക്കുന്നതാണ് ചെടികളുടെ വളര്‍ച്ചക്ക് ഉത്തമം. വീടിനുള്ളില്‍ വളര്‍ത്തുന്ന ചെടികളുടെ ഇലകള്‍ ദിവസവും വൃത്തിയാക്കണം. ഇത് ചെടികളുടെ വളര്‍ച്ച ത്വരിതപ്പെടുത്താന്‍ സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button