KeralaLatest NewsNews

കടക്കു പുറത്ത് വിഷയത്തിൽ സിന്ധു സൂര്യകുമാർ പ്രതികരിക്കുന്നു

തിരുവനന്തപുരം: കടക്കു പുറത്ത് വിഷയത്തിൽ സിന്ധു സൂര്യകുമാർ പ്രതികരിക്കുന്നു. ബിജെപി-ആർ എസ് എസ് നേതാക്കളും സിപിഐഎം നേതാക്കളും തമ്മിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന യോ​ഗത്തിൽ നിന്ന് മാധ്യമ പ്രവർത്തകരോട് കടക്ക് പുറത്ത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആക്രോശിച്ച സംഭവത്തിലാണ് മാധ്യമ പ്രവർത്തക സിന്ധു സൂര്യകുമാറിനെ പ്രതികരണം. ഈ സംഭവത്തിൽ മാധ്യമ പ്രവർത്തകർ രണ്ട് തട്ടിലാണ്. മാധ്യമ പ്രവ‍ർത്തകർ തമ്മിൽ രൂക്ഷമായ അഭിപ്രായ വ്യത്യാസമുണ്ടായത് മുഖ്യമന്ത്രിയുടെ ഔദ്യോ​ഗിക മീഡിയാ വാട്സാപ് ഗ്രൂപ്പിലാണ്.

മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും മാധ്യമ പ്രവർത്തകരെ അപമാനിച്ച സംഭവത്തിൽ വന്ന വിശദീകരണത്തിനുമേലായിരുന്നു ചർച്ച. മുഖ്യമന്ത്രിയുടെ നിലപാടിനെ എതിർക്കുകയാണ് വിശദീകരണം വന്നയുടൻ ചില മാധ്യമ പ്രവർത്തകർ ചെയ്തത്. തുടർന്ന് ഫേസ് ബുക്ക് പോസ്റ്റ് ഷെയർ ചെയ്തു. മാത്രമല്ല ചർച്ച അനുവദിക്കാത്ത ​ഗ്രൂപ്പിൽ വിലക്ക് മറികടന്ന് ചർച്ചയാരംഭിച്ചു. തൊട്ടുപിന്നാലെ ഇക്കാര്യത്തിൽ ​ഗ്രൂപ്പിൽ ചർച്ച പാടില്ലെന്ന് ​മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള അം​ഗം ഓർമ്മപ്പെടുത്തി.

ഇടതുപക്ഷ ആഭിമുഖ്യമുള്ള ചില മാധ്യമ പ്രവർത്തകർ ഇതിനെ പിന്തുണച്ച് രം​ഗത്തെത്തി. ഇതോടെയാണ് ഏഷ്യാനെറ്റ് ന്യൂസിലെ സിന്ധു സൂര്യകുമാർ വിഷയത്തിൽ ശക്തമായ പ്രതിഷേധം ഉന്നയിച്ചത്. ഇനി മുതൽ മുഖ്യമന്ത്രിയുടെ ഓരോ പരിപാടിക്കും അനുമതിയും അനുമതി നിഷേധവും ഉണ്ടാവുമോ എന്ന് സിന്ധു ചോദിച്ചു. അങ്ങനെയാണെങ്കിൽ അപമാനത്തിൽ നിന്ന് രക്ഷപ്പെടാമായിരുന്നുവെന്നും ഇത് വ്യക്തതയ്ക്കുവേണ്ടിയാണ് ചോദിക്കുന്നതെന്നും സിന്ധു പറഞ്ഞു. സിന്ധു ഈ ചോദ്യം ഉന്നയിച്ചതോടെ നിരവധി മാധ്യമ പ്രവർത്തകർ അവരെ പിന്തുണച്ച് പ്രതികരണങ്ങൾ ​അറിയിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button