Latest News

അണ്ണാ ഡിഎംകെയിൽ ലയന നീക്കം വീണ്ടും സജീവം

ചെന്നൈ: പാർട്ടിയുടേയും സർക്കാരിന്റെയും ചുമതല കൈപ്പിടിയിലൊതുക്കാൻ അണ്ണാ ഡിഎംകെയിൽ തിരക്കിട്ട നീക്കങ്ങൾ. ഡെപ്യുട്ടി ജനറൽ സെക്രട്ടറി ടിടിവി ദിനകരൻ സജീവ രാഷ്ട്രീയത്തിലേയ്ക്ക് മടങ്ങിവരാൻ ഒരുങ്ങവെ മുടങ്ങിക്കിടന്ന ലയനനീക്കത്തിന് ചൂടുപിടിച്ചു തുടങ്ങി. പനീർസെൽവം, പളനിസ്വാമി വിഭാഗങ്ങൾ വിവിധ തലത്തിൽ യോഗങ്ങൾ നടത്തിയിരുന്നു. അതേസമയം അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പാർട്ടിയെ ശക്തിപ്പെടുത്താൻ സംസ്ഥാന യാത്ര നടത്തുമെന്ന് ദിനകരൻ അറിയിച്ചു.

ഇതിന് മുന്നോടിയായി ബെംഗളൂരുവിലെ ജയിലിലെത്തി ശശികലയെ കാണും. മുഖ്യമന്ത്രി എടപ്പാടി കെ പളനി സാമിയുടെ നേതൃത്വത്തിൽ നടന്ന മന്ത്രിമാരുടെയും എംഎൽഎ മാരുടെയും യോഗത്തിൽ ദിനകരന്റെ മടങ്ങി വരവ് ചർച്ചയായിരുന്നു. ദിനകരനെ പ്രതിരോധിക്കാൻ പനീർസെൽവവുമായി ലയനം വേണമെന്ന നിലപിടിലാണ് ഭൂരിഭാഗം എംഎൽഎമാരും. ലയനം ഉടൻ ഉണ്ടാകുമെന്ന് ഡെപ്യുട്ടിസ്പീക്കർ പൊള്ളാച്ചി ജയരാമൻ യോഗത്തിനു ശേഷം അറിയിച്ചു. ലയനവുമായി ബന്ധപ്പെട്ട് പാർട്ടിയിലെ മുതിർന്ന നേതാക്കളുമായി പനീർ സെൽവം ചർച്ച നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button