Latest NewsNewsIndia

കാര്‍ത്തി ചിദംബരത്തിനെതിരെ ലുക്ക്‌ഔട്ട് നോട്ടീസ് നൽകി ആഭ്യന്തര മന്ത്രാലയം

ന്യൂഡല്‍ഹി: മുന്‍ ധനകാര്യമന്ത്രി പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിനെതിരെ വിമാനത്താവളങ്ങളില്‍ ലുക്ക്‌ഔട്ട് നോട്ടീസ്. രാജ്യംവിടുന്നത് തടയണമെന്നുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റേയും സിബിഐയുടെയും ആവശ്യപ്രകാരമാണ് നടപടി. അതേസമയം, നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കാര്‍ത്തി ചിദംബരം മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു.

പി.ചിദംബരം കേന്ദ്രമന്ത്രിയായിരിക്കെ, ഐ.എന്‍.എക്സ് മീഡിയക്ക് വിദേശനിക്ഷേപം ലഭ്യമാക്കാന്‍ കാര്‍ത്തി ചിദംബരം അനധികൃത ഇടപെടല്‍ നടത്തിയെന്നാണ് കേസ്. കള്ളപ്പണം വെളുപ്പിക്കുന്നതിന് എതിരെയുള്ള നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കാർത്തി ചിദംബരം ലണ്ടനിലേക്ക് കടക്കുമെന്നുള്ള സൂചന ഉള്ളതിനാലാണ് എല്ലാ വിമാനത്താവളങ്ങളിലും ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

അന്വേഷണത്തിന്റെ ഭാഗമായി ചിദംബരത്തിന്റെയും കാര്‍ത്തി ചിദംബരത്തിന്റെയും ചെന്നൈയിലെ വീടുകളില്‍ സി.ബി.ഐ പരിശോധന നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button