Latest NewsIndia

റിയാലിറ്റി ഷോയിലെ സാഹസിക പ്രകടനം: കുട്ടി വായില്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി

ഹൈദരാബാദ്: റിയാലിറ്റി ഷോ കുട്ടികള്‍ക്ക് കുറേയേറെ പ്രയോജനങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും സമാനമായി ദോഷവും ഉണ്ടാക്കുന്നു. അത്തരത്തിലുള്ള റിയാലിറ്റി ഷോകളാണ് ഇന്ന് ചാനലുകള്‍ ഇറക്കുന്നത്. അതിസാഹസിക പ്രകടനങ്ങള്‍ പല അപകടങ്ങള്‍ക്കും വഴിവെച്ചിട്ടുമുണ്ട്.

ഇവിടെ റിയാലിറ്റി ഷോയിലെ സാഹസിക പ്രകടനം കണ്ട പതിനൊന്നുകാരന്‍ അനുകരിച്ചു. ചെറിയ അഭ്യാസമൊന്നുമല്ല, വായില്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തെലുങ്കാനയില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ രാപല്‍ കാളി വിശ്വനാഥാണ് കൊല്ലപ്പെട്ടത്. ടെലിവിഷനില്‍ കണ്ട സാഹസിക പ്രകടനം അനുകരിച്ച് വായില്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ കുട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു.

പൊള്ളലേറ്റ ഉടന്‍തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ അടിയന്തര ചികിത്സയ്ക്കായി ഹൈദരാബാദിലേക്ക് മാറ്റിയിരുന്നു. എന്നാല്‍, രക്ഷിക്കാനായില്ല. ബോര്‍ഡിങ് സ്‌കൂളില്‍ താമസിച്ച് പഠിച്ചിരുന്ന രാപല്‍ അവധിക്ക് മുത്തശ്ശിയുടെ വീട്ടിലെത്തിയപ്പോഴാണ് സാഹസിക പ്രകടനം അനുകരിക്കാന്‍ ശ്രമിച്ചത്.

പഠനത്തില്‍ മിടുക്കനായിരുന്ന കുട്ടി എന്തും ശ്രദ്ധയോടെ വീക്ഷിക്കാറുണ്ടായിരുന്നെന്നും, പലപ്പോഴും ടി വി യില്‍ കാണുന്ന സാഹസിക പ്രകടനങ്ങള്‍ അനുകരിക്കാന്‍ ശ്രമിക്കാറുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button