Latest NewsKeralaNewsReader's Corner

കാളകളെ നടയ്ക്കിരുത്തുന്നതിന് നിയന്ത്രണം

കൊല്ലം :കാളകളെ നടയ്ക്കിരുത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത് ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലാണ്. ഭക്തര്‍ കൊണ്ടുവരുന്ന കാളകള്‍ക്ക് പകരമായി ക്ഷേത്രത്തിലെ കാളകളെ പ്രതീകാത്മകമായി നടയ്ക്കിരുത്താനാണ് പുതിയ തീരുമാനം.

ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ ആചാരത്തിന്റെ ഭാഗമായാണ് ഭക്തര്‍ ഉരുക്കളെ ഇതുവരെ നടയ്ക്കിരുത്തുന്നത് .എന്നാല്‍ ഇത്തരത്തില്‍ നടയ്ക്കിരുത്തുന്ന ഉരുക്കളെ ഭരണസമിതി കശാപ്പുകാര്‍ക്ക് വില്ക്കുകയായിരുന്നു. ഇത് പ്രശ്നമായതിനെ തുടര്‍ന്ന് കശാപ്പുകാര്‍ക്ക് ലേലം ചെയ്ത് വില്ക്കുന്നത് നിര്‍ത്തലാക്കാന്‍ ഭരണസമിതി ആലോചിച്ചിരുന്നു. തുടര്‍ന്ന് ഇത് നിര്‍ത്തലാക്കികൊണ്ട് ഭരണസമിതി തീരുമാനമെടുത്തു. ഇനി മുതല്‍ പ്രതീകാത്മകമായ നടയ്ക്കിരുത്തല്‍ മതിയെന്നാണ് തീരുമാനം. ക്ഷേത്രത്തിലുള്ള ഉരുവിനെ അലങ്കരിച്ച് ക്ഷേത്രത്തില്‍ സമര്‍പ്പിച്ച് പൂജ നടത്തുന്ന രീതിയാകും ഇനി മുതല്‍. നേരത്തെ ആഴ്ച്ചയില്‍ ഒരു ദിവസം എന്ന കണക്കിലാണ് ഓച്ചിറ പരബ്രഹമ ക്ഷേത്രത്തിലെ നേര്‍ച്ചക്കാളകളെ കശാപ്പുകാര്‍ക്ക് ലേലത്തില്‍ വിറ്റിരുന്നത്. ഈ കണക്കില്‍ ലക്ഷക്കണക്കിന് രൂപ ഭരണസമിതിയുടെ അക്കൗണ്ടില്‍ എത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button