Latest NewsNewsInternational

സമ്പന്നയായ എഴുത്തുകാരി എന്ന പദവി തിരിച്ചു പിടിച്ച് ജെ.കെ. റൗളിംഗ്

പ്രശസ്തമായ ഹാരിപോട്ടറിന്റെ സൃഷ്ടാവായ ജെ.കെ. റൗളിംഗ് സമ്പന്നയായ എഴുത്തുകാരിയെന്ന പദവി തിരിച്ചു പിടിച്ചു. ഹാരിപോട്ടര്‍ പരമ്പരയിലെ പുസ്തകങ്ങളാണ് ലോകത്തെ സമ്പന്നയായ എഴുത്തുകാരി എന്ന പദവി ജെ.കെ റൗളിംഗിന് നേടിക്കൊടുത്തത്. എന്നാല്‍ ബ്രിട്ടീഷ് നികുതി സമ്പ്രദായത്തിലെ മാറ്റം കാരണം, ഇടക്കാലത്ത് റൗളിംഗിന് ഈ പദവി നഷ്ടമായിരുന്നു. അമിതമായി പണം സംഭാവന നല്കിയതും റൗളിംഗിന്റെ വരുമാനം കുറയാന്‍ കാരണമായി.

എന്നാല്‍ കഴിഞ്ഞ വര്‍ഷം മാത്രം 9.6 കോടി രൂപ റൗളിംഗ് നേടി. ഹാരിപോട്ടര്‍ പരമ്പരയിലെ പുസ്തകങ്ങളുടെ വില്പനയും നോവലിനെ അടിസ്ഥാനമാക്കി നിര്‍മിച്ച ചിത്രത്തില്‍ നിന്നുള്ള വരുമാനവുമാണ് ഇത് നേടിക്കൊടുത്തത്.

1997ലാണ് ഹാരിപോട്ടര്‍ സീരിസിലെ ആദ്യ പുസ്തകം പുറത്തിറങ്ങിയത് അതിന് ശേഷം ഹാരിപോട്ടര്‍ പരമ്പരയില്‍ പുറത്തിറങ്ങിയ എല്ലാ പുസ്തകങ്ങളും വന്‍ ജനപ്രീതിയാണ് നേടിയത്.

shortlink

Related Articles

Post Your Comments


Back to top button