Latest NewsNewsTechnology

ഫേസ്ബുക്ക് ഉപഭോക്താക്കൾക്കൊരു ദുഃഖവാർത്ത

ഗ്രൂപ്പ് ആപ്ലിക്കേഷന്‍ സേവനം സെപ്റ്റംബര്‍ ഒന്നുമുതല്‍ ഫേസ്ബുക്ക് അവസാനിപ്പിക്കുന്നതായി റിപ്പോർട്ട്. വിവിധ ആവശ്യങ്ങള്‍ക്കായി ഉപഭോക്താക്കള്‍ നിര്‍മ്മിക്കുന്ന ഗ്രൂപ്പുകള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യുന്നതിനായി ഫേസ്ബുക്ക് ഗ്രൂപ്പ് ആപ്പ് പുറത്തിറക്കിയിരുന്നു.

ഫേസ്ബുക്കിന്റെ പ്രധാന ആപ്ലിക്കേഷനില്‍ തന്നെ ഗ്രൂപ്പുകളും ഉപയോഗിക്കുന്നതിന് വേണ്ടിയാണ് ഗ്രൂപ്പ് ആപ്ലിക്കേഷന്‍ ഒഴിവാക്കുന്നതെന്നാണ് ഫേസ്ബുക്ക് നൽകുന്ന അറിയിച്ചിരിക്കുന്നത്. അതേസമയം ഗ്രൂപ്പ് ആപ്പ് പിന്‍വലിക്കുന്നതുകൊണ്ട് ഉപഭോക്താക്കള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ആപ്ലിക്കേഷന്‍ ഒഴിവാക്കിയാലും ഗ്രൂപ്പുകള്‍ക്ക് ഒന്നും സംഭവിക്കില്ലെന്നും ഫേസ്ബുക്ക് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button