Latest NewsNewsInternational

വലിയൊരു ഹൃദയ ശസ്ത്രക്രിയയെ അതിജീവിച്ച പാക് ബാലന് നിസാരമായ നിര്‍ജ്ജലീകരണത്തെ അതിജീവിക്കാനായില്ല

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ ബാലന്‍ നിര്‍ജ്ജലീകരണം മൂലം മരിച്ചു. ഇന്ത്യയില്‍ വിജയകരമായി ഹൃദയശസ്ത്രക്രിയ നടത്തിയ ശേഷം മടങ്ങിയ ബാലനാണ് മരിച്ചത്. ഈ ദുർവിധി സംഭവിച്ചത് നാലുമാസം പ്രായമുള്ള പാകിസ്ഥാന്‍ കുട്ടി രോഹാന്‍ സാദിഖിനാണ്. രേവാഹാന്‍ തിങ്കളാഴ്ച രാത്രിയാണ് മരണത്തിന് കീഴടങ്ങിയത്.

രോഹാന്റെ ശസ്ത്രക്രിയ കഴിഞ്ഞ മാസമായിരുന്നു. ജൂലായ് 14നായിരുന്നു നോയിഡയിലെ ജയ്പീ ആശുപത്രിയില്‍ ശസ്ത്രക്രിയ നടന്നത്. രോഹാന് ഇന്ത്യയില്‍ എത്താന്‍ മെഡിക്കല്‍ വീസ സംഘടിപ്പിച്ചത് വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ഇടപെടൽ മൂലമാണ്. പിതാവ് കന്‍വാള്‍ സാദിഖ് ആണ് രോഹാന്റെ മരണ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. വലിയൊരു ഹൃദയ ശസ്ത്രക്രിയയെ അതിജീവിച്ച രോഹാന് നിസാരമായ നിര്‍ജ്ജലീകരണത്തില്‍ കാലിടറി വീണുവെന്നായിരുന്നു പോസ്റ്റ്.

ഇന്ത്യ-പാകിസ്ഥാന്‍ ബന്ധം വഷളായിരിക്കുന്ന സമയത്താണ് രോഹാന്റെ പിതാവ് മെഡിക്കല്‍ വീസയ്ക്ക് അപേക്ഷിച്ചത്. തന്റെ മകന്റെ കാര്യത്തില്‍ സര്‍താജ് അസീസോ സുഷമ സ്വരാജോ നിലപാട് അറിയിക്കണമെന്ന് സാദിഖ് ട്വീറ്റ് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button