KeralaLatest News

വിസാ കാലാവധി ലംഘിച്ച ചൈനക്കാർക്ക് സോപാധിക ജാമ്യം

 കൊച്ചി: വിസാ കാലാവധി കഴിഞ്ഞിട്ടും താമസം തുടര്‍ന്നതിന് അറസ്റ്റിലായ രണ്ടു ചൈനക്കാര്‍ക്ക് ഹൈക്കോടതി ജാമ്യം നല്‍കി. ഹു ഷിവോലിന്‍, സോങ് ചി ഹൂ എന്നിവര്‍ക്കാണ് ജാമ്യം. 50,000 രൂപയുടെ സ്വന്തം ജാമ്യവും തുല്യതുകയ്ക്കുള്ള രണ്ട് ആള്‍ ജാമ്യത്തിലുമാണ് കോടതി ജാമ്യം അനുവദിച്ചത്.

2017 ജൂണ്‍ ഒന്നുവരെയായിരുന്നു ഇവരുടെ വിസാ കാലാവധി. വിസയുടെ സമയപരിധി തീര്‍ന്നിട്ടും താമസിച്ചതിന്റെ പേരില്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് പോലീസാണ് ജൂലായ് 19നാണ് ഇവരെ പിടികൂടിയത്.

അന്വേഷണോദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം. പരാതിക്കാരെയോ സാക്ഷികളെയോ ഭീഷണിപ്പെടുത്തുകയോ സ്വാധീനിക്കുകയോ ചെയ്യരുത്. കോടതിയുടെ അനുമതിയില്ലാതെ രാജ്യംവിടരുതെന്നും മറ്റു കുറ്റകൃത്യങ്ങള്‍ ചെയ്യരുതെന്നുമുള്ള വ്യവസ്ഥകളിലാണ് കോടതി ഇവർക്ക് ജാമ്യം നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button