KeralaNews

ഒരു ലക്ഷത്തിന്റെ സൗജന്യ ഇന്‍ഷുറന്‍സുമായി കൃഷി വകുപ്പിന്റെ ഹരിതകാര്‍ഡ്

ജില്ലയിലെ കൃഷി ഭവനുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കര്‍ഷകര്‍ക്ക് കേരള ഗ്രാമീണ്‍ ബാങ്ക് ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ഡെബിറ്റ് കാര്‍ഡ് നല്‍കും. കൃഷി വകുപ്പും ഗ്രാമീണ്‍ ബാങ്കും ഇത് സംബന്ധിച്ച് ധാരണയായതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. ഹരിതകാര്‍ഡ് എന്നറിയപ്പെടുന്ന ഈ കാര്‍ഡ് തിരിച്ചറിയല്‍ രേഖയായും എ.റ്റി.എം ആയും ഉപയോഗിക്കാവുന്നതാണ്. കൂടാതെ കിസാന്‍ ക്രെഡിറ്റ് കാര്‍ഡുമായും ബന്ധിപ്പിച്ചിട്ടുണ്ട്. യാതൊരുവിധ ചെലവുമില്ലാതെ ഒരു ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ഹരിത കാര്‍ഡ് ഉടമക്ക് ലഭിക്കും എന്ന സവിശേഷതയുമുണ്ട്. കര്‍ഷകദിനത്തിന് ജില്ലയിലെ കൃഷി ഭവനുകള്‍ വഴി വിതരണം ആരംഭിക്കുന്ന ഹരിതകാര്‍ഡുകള്‍ക്കായി എത്രയും വേഗം കര്‍ഷകര്‍ അതത് കൃഷിഭവനുകളുമായി ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ മിനി കെ. രാജന്‍ അറിയിച്ചു. (പി.ആര്‍.പി 1635/2017)

shortlink

Related Articles

Post Your Comments

Related Articles


Back to top button