Latest NewsKeralaNewsIndiaInternationalNews StoryReader's Corner

എവറസ്റ്റ് ‘കീഴടക്കിയ’ പോലീസ് ദമ്പതികളുടെ പണി പോയി

പുനെ: എവറസ്റ്റ് കൊടുമുടി തങ്ങള്‍ കീഴടക്കിയെന്ന് വരുത്തിതീര്‍ക്കാന്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാജ ചിത്രം പ്രചരിപ്പിച്ച പോലീസ് ദമ്പതികളെ സര്‍വീസില്‍ നിന്നും പുറത്താക്കി. പുനെയിലെ പോലീസ് കോണ്‍സ്റ്റബിള്‍മാരായ ദിനേഷ് റാത്തോഡിനും ഭാര്യ താരകേശ്വരിയെയുമാണ് മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് സര്‍വ്വീസില്‍ നിന്നും പുറത്താക്കിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം മേയ് ആദ്യവാരമാണ് എവറസ്റ്റ് കീഴടക്കിയെന്ന അവകാശവാദവുമായി ദമ്പതികള്‍ രംഗത്തെത്തിയത്. ഇതോടൊപ്പം എവറസ്റ്റിന്റെ ഏറ്റവും മുകളില്‍ നില്‍ക്കുന്ന ചിത്രവും ഇവര്‍ പ്രദര്‍ഷിപ്പിച്ചു. ഇതുമായി ദമ്പതികള്‍ നേപ്പാള്‍ ടൂറിസം മന്ത്രാലയത്തെ സമീപിക്കുകയും അവരെ തെറ്റിധരിപ്പിച്ച്  സര്‍ട്ടിഫിക്കറ്റും വാങ്ങിയെടുത്തു. തുടര്‍ന്ന് ഇവര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. എന്നാല്‍, ചിത്രം ശ്രദ്ധയില്‍പ്പെട്ട ചിലര്‍ ഇത് വ്യാജമാണെന്നും മോര്‍ഫ് ചെയ്ത ചിത്രമാണ് ഇതെന്നും വ്യക്തമാക്കി രംഗത്തെത്തി. സംഭവം വിവാദമായതിനെ തുടര്‍ന്ന് പോലീസ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തു. തുടര്‍ന്ന് അന്വേഷണ സമിതി നല്‍കിയ റിപ്പോര്‍ട്ടില്‍ ചിത്രം മോര്‍ഫ് ചെയ്തതാണെന്ന് കണ്ടെത്തി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്. എവറസ്റ്റ് കീഴടക്കിയതിനെ കുറിച്ച് ഇവര്‍ പറഞ്ഞ കാര്യങ്ങള്‍ പരസ്പര വിരുദ്ധമാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. എന്നാല്‍ പോലീസ് ദമ്പതികളുടെ പ്രവൃത്തി മഹാരാഷ്ട്ര പോലീസിന് അപകീര്‍ത്തിക്ക് ഇടയാക്കിയെന്നും അതിനാലാണ് ഇരുവരേയുംപുറത്താക്കിയതെന്നുംഅഡീഷണല്‍ പോലീസ് കമ്മീഷണര്‍ സഹേബ്ര പാട്ടീല്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button