CinemaLatest NewsMovie SongsEntertainmentMovie Gossips

അത് ഉപയോഗിക്കാന്‍ അറിയാത്തവര്‍ക്ക് ആയുധം നല്‍കുന്ന അവസ്ഥ; വിമര്‍ശനവുമായി കുഞ്ചാക്കോ ബോബന്‍

പ്രതിസന്ധിയില്‍ ആയ മലയാള സിനിമയില്‍ മാറ്റം അനിവാര്യമാണെന്ന് പല നടന്മാരും ചിന്തിക്കുന്നു. താര സംഘടനയായ അമ്മയുടെ നേതൃത്വനിരയിലേക്ക് യുവതാരങ്ങളെ പരിഗണിക്കണമെന്ന വാദം ഉയരുന്നുണ്ട്. ഈ സന്ദര്‍ഭത്തില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ കുഞ്ചാക്കോ ബോബന്‍. ഇപ്പോള്‍ തലപ്പത്തുള്ളവര്‍ തന്നെയാണ് അര്‍ഹരെന്നും, പുതിയ തലമുറയ്ക്ക് കൈമാറിയാല്‍ ‘ഉപയോഗിക്കാന്‍ അറിയാത്തവര്‍ക്ക് ആയുധം നല്‍കുന്ന അവസ്ഥയാകും അതെന്നും’ കുഞ്ചാക്കോ ബോബന്‍ അഭിപ്രായപ്പെട്ടു. നടന്‍ പൃഥ്വിരാജ് നേതൃമാറ്റം വേണമെന്ന് മുന്പ് പറഞ്ഞിരുന്നു. എന്നാല്‍ മുതിര്‍ന്നവരെ മാറ്റുക എന്നതല്ല; പകരം ഒരു മാറ്റം അനിവാര്യമാനെന്നാണ് താന്‍ ചൂണ്ടികാണിച്ചതെന്നും പൃഥ്വിരാജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

താരങ്ങളും സംഘാടനകളും ചാനലുകള്‍ ബഹികരിക്കുന്നതിനെയും കുഞ്ചാക്കോ ബോബന്‍ വിമര്‍ശിച്ചു. പ്രശ്നങ്ങള്‍ വരുമ്പോള്‍ ചാനലുകള്‍ ബഹിഷ്ക്കരിക്കുന്ന നടപടി ശരിയല്ല. ചാനലുകളെ ശത്രുക്കളെ പോലെ കാണരുതെന്നും സിനിമാരംഗവും ചാനലുകളും പരസ്പര ധാരണകളോടെ മുന്നോട്ട് പോകുന്നവരാണെന്നും അത് ഇല്ലാതാക്കരുതെന്നും കുഞ്ചാക്കോ ബോബന്‍ കൂട്ടിച്ചേര്‍ത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button