Latest NewsNewsIndia

വിദ്യാര്‍ത്ഥിനികളെ നിരന്തരം പീഡിപ്പിച്ചു ചിത്രങ്ങൾ പ്രചരിപ്പിച്ചു : അധ്യാപകന്റെ സ്ഥിരം വിനോദം കേട്ട് ഞെട്ടി പോലീസ്

ദിസ്പൂര്‍/ ആസാം : വിദ്യാര്‍ത്ഥിനിയുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും കുട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത ഹൈലാക്കണ്ടി മോഡല്‍ സ്കൂളിലെ അധ്യാപകന്‍ ഫൈസുദ്ദീന്‍ ലസ്കർ അറസ്റ്റിൽ. വിദ്യാര്‍ത്ഥിനിയെ അപകീര്‍ത്തിപ്പെടുത്തുന്ന ചിത്രങ്ങള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട വിവിധ സംഘടനകള്‍ ഇയാളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സംഭവം വൻ വിവാദമാകുകയായിരുന്നു.

ഫൈസുദ്ദീന്‍ വിദ്യാര്‍ത്ഥിനിയെ നിര്‍ബന്ധിച്ച്‌ തന്നോടൊപ്പമിരുത്തി വിവിധതരത്തിലുള്ള ചിത്രങ്ങള്‍ പകര്‍ത്തുകയും ഇയാൾ തന്നെ ഇത് പ്രചരിപ്പിക്കുകയുമായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ സംഭവം വാസ്തവമാണെന്ന് തെളിയുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.ക്ലാസ് റൂമിൽ വെച്ചാണ് പീഡനം നടന്നിട്ടുള്ളതെന്നു വ്യക്തമാണ്. ബ്ലാക്ക് ബോർഡും മറ്റും ഫോട്ടോയിൽ കാണാം. ഇയാളെ കൂടുതൽ ചോദ്യം ചെയ്തതിൽ ഇയാൾ മുൻപും ഇത്തരം പ്രവൃത്തികൾ ചെയ്തതായി പൊലീസിന് വിവരം ലഭിച്ചു.

മുൻപ് ഒരു യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ ഇയാൾ പകര്‍ത്തുകയും പിന്നീട് വിവാഹം കഴിക്കാന്‍ താല്‍പര്യം അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ യുവതിയുടെ വീട്ടുകാർ മറ്റൊരു യുവാവുമായി വിവാഹം നിശ്ചയിച്ചു. തുടർന്ന് ഇയാൾ യുവതിയുടെ വിവാഹം നിശ്ചയിച്ച ആളിനെ സ്വകാര്യ ചിത്രങ്ങൾ കാട്ടി വിവാഹം മുടക്കി.ഇപ്പോള്‍ ഇരയായ പെണ്‍കുട്ടി ബോര്‍ഡ് എക്സാമിന് തയ്യാറെടുക്കുകയായിരുന്നു. ഈ പെണ്‍കുട്ടിയുമായി വിവാഹത്തിന് താല്‍പര്യം പ്രകടിപ്പിച്ച്‌ രക്ഷിതാക്കളെ സമീപിച്ചപ്പോൾ പെൺകുട്ടി 18 വയസ്സായിട്ടില്ലെന്നു പറഞ്ഞു വീട്ടുകാർ ഒഴിഞ്ഞു മാറി.

ഈ വിരോധം തീർക്കാനാണ് കുട്ടിയുടെ ചിത്രങ്ങൾ പ്രചരിപ്പിച്ചത്.വിദ്യാര്‍ത്ഥിനികളെ മടിയിലിരുത്തിയും, സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചും മോശമായ രീതിയില്‍ അടുത്തിടപഴകുന്ന തന്റെ ചിത്രങ്ങളാണ് ഫൈസുദ്ദീന്‍ ലസ്ക്കര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചത്. സ്ത്രീയുടെ സാരി മാറ്റി ചിത്രമെടുക്കാന്‍ ശ്രമിച്ചതിന് ഇയാൾ മുൻപും അറസ്റിലായിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ അപമാനിച്ച അധ്യാപകനെ പിടികൂടണമെന്നാവശ്യപ്പെട്ട് ബാലാവകാശ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് ഇയാൾ അറസ്റ്റിലായത്. ഇയാളുടെ പേരിൽ ഐ പി സി 192 -ാം വകുപ്പും, ഐ ടി 67-ാം വകുപ്പും സെക്ഷന്‍ എട്ട് പോക്സോ വകുപ്പും ചുമത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button