Latest NewsNewsLife Style

മരണ ശേഷം എന്താണ് സംഭവിക്കുന്നത് ? ക്ലിനിക്കലി മരണം സംഭവിച്ചവര്‍ അവരുടെ അനുഭവങ്ങള്‍ വെളിപ്പെടുത്തുമ്പോള്‍ കേട്ടവര്‍ക്ക് ഞെട്ടല്‍

 

മരണം എന്നത് രംഗബോധമില്ലാത്ത കോമാളിയാണ്. മരണം ആര്‍ക്കും എവിടെ വെച്ചും എപ്പോള്‍ വേണമെങ്കിലും സംഭവിയ്ക്കാം. ശാസ്ത്രം നാള്‍ക്ക് നാള്‍ പുരോഗതിയില്‍ നിന്നും പുരോഗതിയിലേക്ക് കുതിക്കുന്നുവെങ്കിലും മരണത്തിന് ശേഷം എന്താണ് സംഭവിക്കുന്നതെന്ന് വ്യാഖ്യാനിക്കാന്‍ ആര്‍ക്കും ഇതുവരെ പൂര്‍ണമായും സാധിച്ചിട്ടില്ല. മരിച്ചവര്‍ക്ക് അത് വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നതാണ് ഇതിന് കാരണം. എന്നാല്‍ ക്ലിനിക്കലി മരിച്ചവരും പിന്നീട് ജീവിതത്തിലേക്ക് തിരിച്ച് വന്നവരുമായ ചിലര്‍ മരണത്തെ മുഖാമുഖം കണ്ട തങ്ങളുടെ അപൂര്‍വ അനുഭവം വെളിപ്പെടുത്തിക്കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. ഇതില്‍ ചിലര്‍ വര്‍ണിക്കാനാവാത്ത വെളിച്ചത്തിലൂടെ നടന്നപ്പോള്‍ മറ്റ് ചിലര്‍ താണ്ടിയത് അഗ്‌നുകുണ്ഡങ്ങളായിരുന്നു.

റെഡിറ്റ് യൂസര്‍മാരാണ് ഇത്തരത്തില്‍ തങ്ങളുടെ മരണാനുഭവങ്ങള്‍ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്. തങ്ങള്‍ക്ക് മുമ്പ് മരിച്ച ഉറ്റവരുടെയും ദൈവത്തിന്റെയും സാന്നിധ്യം തങ്ങള്‍ക്കുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയവരുമേറെയുണ്ട്. മരണത്തിലേക്കുള്ള യാത്രക്കിടെ സന്തോഷമുള്ള ആളുകള്‍ തിങ്ങി നിറഞ്ഞ ഒരു മനോഹര സ്ഥലം കണ്ടതിനെ തുടര്‍ന്ന് തനിക്ക് മരണത്തിലുള്ള പേടി തീര്‍ത്തും ഇല്ലാതായെന്നാണ് ഇതില്‍ ഒരു സ്ത്രീ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമെ ഇവിടെ സന്തോഷത്തോടെ ഓടിക്കളിക്കുന്ന നായകളെയും അവര്‍ കണ്ടിരുന്നുവത്രെ….

എന്നാല്‍ മരണത്തെ മുഖാമുഖം കണ്ട മറ്റ് ചിലര്‍ക്ക് ഭീകരാനുഭവവും ഉണ്ടായിട്ടുണ്ട്. തങ്ങള്‍ ഇതിന്റെ ഭാഗമായി നരകം കണ്ടുവെന്നും ലാവയ്ക്ക് മുകളിലൂടെ നടക്കുന്ന ഭീമാകാരനും തീ തുപ്പുന്നതുമായ ഉറുമ്പിന് സമാനമായിരുന്നു അവിടെയുള്ള പിശാചെന്നും അവര്‍ വിവരിക്കുന്നു. അമിതമായി മരുന്ന് കഴിച്ച് മരണത്തിന്റെ വക്കിലെത്തിയ ഒരാള്‍ ചെകുത്താനെ കണ്ടുവെന്ന് മറ്റൊരാളും വെളിപ്പെടുത്തിയിരുന്നു. മരണം പ്രത്യേകിച്ച് സംഭവമൊന്നുമല്ലെന്നും അത് തീര്‍ത്തും സമാധാനപരമാണെന്നുമാണ് മറ്റൊരാള്‍ വിവരിച്ചിരിക്കുന്നത്. മരണത്തിലേക്ക് നീങ്ങിയപ്പോള്‍ തനിക്ക് ആദ്യം ശൂന്യതയാണ് അനുഭവപ്പെട്ടിരുന്നതെന്നും തുടര്‍ന്ന് തെളിമയാര്‍ന്ന ലൈറ്റുകള്‍ കണ്ടുവെന്നും അതിനെ പ്രപഞ്ച അന്തര്‍ധാരയായി അനുഭവപ്പെട്ടുവെന്നും അയാള്‍ വിവരിക്കുന്നു.

60 വയസുകാരി മരണത്തിനടുത്തെത്തിയപ്പോള്‍ കണ്ടത് മനോഹര സ്ഥലമായിരുന്നു. അവിടെ ഒരു കുട്ടിയെ പോലെ തനിക്ക് ആനന്ദിക്കാനായെന്നും അവര്‍ എഴുതുന്നു. ഇതില്‍ ഒരു റെഡിറ്റ് യൂസറുടെ അച്ഛന് നിരവധി തവണ മരണാനുഭവം ഉണ്ടായിട്ടുണ്ട്. എല്ലാ പശ്ചാത്തലത്തില്‍ നിന്നുമുള്ള ആളുകള്‍ ക്യൂ നില്‍ക്കുന്ന അനുഭവമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. നിറയെ സ്‌നേഹവും സമാധാനവും നിറഞ്ഞ ഒരു സ്ഥലത്ത് ഒരാള്‍ നീണ്ട വെളുത്ത വസ്ത്രം ധരിച്ച് നിന്നിരുന്നുവെന്നും അത് ദൈവമാണെന്ന് വിശ്വസിക്കുന്നുവെന്നുമാണ് ഒരു റെഡിറ്റ് യൂസര്‍ വെളിപ്പെടുത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button