Latest NewsNewsIndia

ഒന്നേകാല്‍ കോടി ഉപ്പുമാവില്‍ കടത്താന്‍ ശ്രമിച്ചു

ന്യൂഡല്‍ഹി: ഇത്തവണ വിദേശത്തേക്ക് കറന്‍സി നോട്ടുകള്‍ കടത്താന്‍ നടത്തിയ ശ്രമം കസ്റ്റംസുകാരെ പോലും ഞെട്ടിക്കുന്നത്. 1.29 കോടി രൂപയുടെ കറന്‍സി നോട്ടുകള്‍ ഉപ്പുമാവിനുള്ളില്‍ ഒളിപ്പിച്ച് കടത്താനാണ് ശ്രമിച്ചത്. ഈ തുക രണ്ട് വിമാനയാത്രക്കാരില്‍ നിന്നാണ് പിടികൂടിയത്. സംഭവം നടന്നത് ചൊവ്വാഴ്ച പുണെ വിമാനത്താവളത്തിൽ വച്ചായിരുന്നു. 1.29 കോടി രൂപയുടെ വിദേശ കറന്‍സി ദുബായിലേക്ക് പോകാനെത്തിയ രണ്ട് പേരില്‍ നിന്നാണ് കസ്റ്റംസ് പിടികൂടിയത്.

എമിഗ്രേഷന്‍ ഓഫീസര്‍ക്ക് നിഷാന്ത് വൈ എന്ന യാത്രക്കാരന്റെ രേഖകള്‍ പരിശോധിച്ചപ്പോള്‍ തോന്നിയ സംശയമാണ് കറന്‍സി കടത്ത് പിടികൂടാന്‍ വഴിതെളിച്ചത്. ബാഗേജ് പരിശോധന കഴിഞ്ഞ ശേഷം തിരിച്ചുവിളിക്കുകയായിരുന്നു. ചൂടാറാതെ ഉപ്പുമാവ് സൂക്ഷിച്ച കാസറോള്‍ പരിശോധിച്ചപ്പോഴാണ് നോട്ടുകള്‍ ഒളിപ്പിച്ചതായി കണ്ടെത്തിയത്.

ഉപ്പുമാവ് സൂക്ഷിച്ചിരുന്ന പാത്രത്തിന് ഭാരം കൂടുതലുള്ളതിലാണ് സംശയം തോന്നിയത്. കറുത്ത പോളിത്തീന്‍ കവറിലാക്കി 86,600 ഡോളറും 15,000 യൂറോയുമായിരുന്നു ഉള്ളിലുണ്ടായിരുന്നത്. ഇയാളെ പിടികൂടിയതോടെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ സംശയമുള്ള ഒരു യാത്രക്കാരനെ കൂടി പരിശോധിക്കാന്‍ ആവശ്യപ്പെട്ടു.

തുടർന്ന് എച്ച് രംഗളാനി എന്ന യാത്രക്കാരിയുടെ ബാഗേജ് പരിശോധിച്ച്. അതിലും ഉപ്പുമാവ് ശ്രദ്ധയിൽപെട്ടു. അതും തുറന്ന് നോക്കിയപ്പോള്‍ 86,200 ഡോളറും 15,000 യൂറോയുടേയും നോട്ടുകള്‍ കവറിലാക്കിയ നിലയില്‍. രണ്ട് പേരെയും ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്തു വരുകയാണ്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button