Latest NewsIndia

തീവണ്ടിയില്‍ നിന്നും ബോംബും ഇന്ത്യക്കെതിരായ ഭീക്ഷണി കത്തും കണ്ടെത്തി

അമേത്തി: തീവണ്ടിയില്‍ നിന്നും ബോംബും ഇന്ത്യക്കെതിരായ ഭീക്ഷണി കത്തും കണ്ടെത്തി. സ്വാതന്ത്ര്യ ദിനം അടുത്തിരിക്കേ ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ ഹൗറയില്‍ നിന്നും അമൃതസറിലേക്ക് പോവുകയായിരുന്ന തീവണ്ടിയിൽ നിന്നുമാണ് ഇവ കണ്ടെത്തിയത്.

ശുചിമുറിക്ക് സമീപം സംശയസ്പദമായ രീതിയില്‍ പൊതി കണ്ട ടിക്കറ്റ് പരിശോധകന്‍ ഉടൻ തന്നെ പൊലീസില്‍ വിവരമറിയിച്ചു. ഇതിനെ തുടര്‍ന്ന് അമേത്തിയില്‍ റെയില്‍വേ പൊലീസ് നടത്തിയ പരിശോധനയിലാണ് ബോംബ് കണ്ടെടുത്തത്. ലഷ്കറെ തൊയ്ബ കമാന്‍ഡര്‍ അബു ദുജാന കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യയ്ക്കെതിരെ പ്രതികാരം ചെയ്യുമെന്ന രീതിയിലുള്ള ഭീഷണി കത്തായിരുന്നു ബോംബിന്റെ ഒപ്പം ഉണ്ടായിരുന്നത്.

കണ്ടെത്തിയ ബോംബ് പ്രഹരശേഷി കുറഞ്ഞതാണെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് സൂപ്രണ്ട് സൗമിത്ര യാദവ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button