CinemaMovie SongsBollywoodEntertainment

വിവാദ സീരിയല്‍ നിരോധിക്കണമെന്ന ആവശ്യം ശക്തം

കുടുംബ പ്രേക്ഷകരെ രസിപ്പിക്കുന്നതിനായി ഒരുക്കുന്ന സീരിയലുകള്‍ പലതും വിമര്‍ശനം കേള്‍ക്കേണ്ടി വരുക സ്വാഭാവികം. എന്നാല്‍ 10 വയസ്സുകാരനായ ബാലന്‍ 18 വയസ്സുകാരിയെ പ്രണയിക്കുന്ന സീരിയലിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്. പഹരെദാര്‍ പിയ കി എന്ന ഹിന്ദി സീരിയലിനെതിരെയാണ് വ്യാപകമായ പരാതികള്‍ ഉയര്‍ന്നത്. പെറ്റീഷന്‍ ഒാണ്‍ ചാര്‍ജ് ഡോട്ട് കോമിലാണ് സീരിയലിനെതിരെ പരാതികള്‍ ഉയര്‍ന്നത്. കൂടാതെ ജനങ്ങള്‍ ഈ സീരിയല്‍ നിരോധിക്കണമെന്ന് കേന്ദ്ര മന്ത്രി സൃമ്തി ഇറാനിയോടു ആവശ്യപ്പെട്ടു.

18 വയസ്സായ പെണ്‍കുട്ടിയും 10 വയസ്സുകാരനായ ബാലനും തമ്മില്‍ വിവാഹിതരാകുന്നതും അവരുടെ ഹണിമൂണുമൊക്കെയാണ് സീരിയലില്‍ കാണിച്ചത്. അതിനെതിരെ വ്യാപകമായി പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. കുട്ടികളെ വഴി തെറ്റിക്കുന്ന തരത്തിലുള്ള ആശയങ്ങളാണ് ഇതിലൂടെ പുറത്ത് വരുന്നതെന്നാണ് ആരോപണം. എന്നാല്‍ ഇതിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന തേജസ്വി പ്രകാശ് തങ്ങളുടെ പരിപാടിയില്‍ യാതൊരു പ്രശ്നവുമില്ലെന്നാണ് പറയുന്നത്. തങ്ങള്‍ ഈ സീരിയലിലൂടെ ഉയര്‍ത്തുന്നത് പുരോഗമന ആശയമാണെന്നും നടി വാദിക്കുന്നുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button