Latest NewsNewsInternational

മധുരം അധികമായി ഉപയോഗിക്കുന്ന പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്; നിങ്ങളെ സംബന്ധിക്കുന്ന പഠനറിപ്പോർട്ട് ഇങ്ങനെ

അധികമായി മധുരം ഉപയോഗിക്കുന്നവര്‍ക്ക് മാനസിക സമ്മര്‍ദ്ദം വരുമെന്ന് പഠനറിപ്പോർട്ടുകൾ.സ്ത്രീകളെക്കാൾ പുരുഷന്മാരെ ഇത് കൂടുതലായും ബാധിക്കുമെന്നും പഠനത്തിൽ പറയുന്നു. ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജിലെ ഗവേഷകകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഭഷണപാനീയങ്ങളിലൂടെയും അമിതമായ മദ്യത്തിന്റെ ഉപയോഗത്തിലൂടെയുമാണ് പഞ്ചസാരയുടെ അളവ് പുരുഷന്മാരിൽ വർധിക്കുന്നത്.

ഇത്തരത്തിൽ മധുരം അമിതമായി ഉപയോഗിക്കുന്ന പുരുഷന്മാർക്ക് പ്രമേഹ അസുഖം കൂടാതെ മാനസിക സമ്മര്‍ദ്ദവും കൂടുതലായി അനുഭവിക്കുന്നതായി പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. പ്രതിദിനം 67 ഗ്രാമില്‍ അധികം പഞ്ചസാര ഉപയോഗിക്കുന്ന പുരുഷന്മാര്‍ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടാകാനുള്ള സാധ്യത 23% കൂടുതലാണെന്ന് ഗവേഷകർ പറയുന്നു. സോഫ്റ്റ് ഡ്രിങ്ക്സ്, മറ്റു പാനീയങ്ങള്‍,മധുരം അടങ്ങിയ ഭക്ഷണം എന്നിവയിൽ പുരുഷന്മാർ നിയന്ത്രണം കൊണ്ടുവരണമെന്നും ഇവർ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button