Latest NewsNewsInternational

ഇന്ത്യയെ അപമാനിച്ച കെവിന്‍ ഡൂറന്റിന്റെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല

വാഷിങ്ടണ്‍: ഇന്ത്യയെയും ഇന്ത്യയുടെ സംസ്‌കാരത്തെയും അപമാനിച്ച അമേരിക്കന്‍ ബാസ്കറ്റ് ബോള്‍ താരം കെവിന്‍ ഡുറന്റിന്റെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല. ഒരു പ്രതീക്ഷയുമില്ലാതെയാണ് ഇന്ത്യയിലേക്ക് പോയത്. ഇന്ത്യ എങ്ങനെയായിരിക്കും എന്നതിനെക്കുറിച്ച്‌ എനിക്ക് യാതൊരു മുന്‍ധാരണയുമില്ലായിരുന്നു. അവിടെയെത്തിയപ്പോഴാണ് അവരുടെ സംസ്കാരത്തെക്കുറിച്ചും എത്ര മോശപ്പെട്ട രീതിയിലാണ് അവര്‍ ജീവിക്കുന്നത് എന്നതിനെക്കുറിച്ചുമെല്ലാം തിരിച്ചറിയാനായത്.
ബാസ്കറ്റ് ബോള്‍ എങ്ങനെയാണ് കളിക്കുകയെന്ന് അറിയാന്‍ താഴേക്കിടയിലുള്ള ജനങ്ങള്‍ക്ക് ആഗ്രഹമുണ്ട്.ഇതൊക്കെയാണെങ്കിലും ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹല്‍ തന്നെ അത്ഭുതപ്പെടുത്തിയെന്ന് ഡുറന്റ് പറഞ്ഞു. 500 വര്‍ഷം മുമ്പ് നിര്‍മ്മിച്ച താജ്മഹല്‍ മനോഹരമായി സംരക്ഷിച്ചിട്ടുണ്ട്. പക്ഷെ തെരുവുകളിലേക്ക് പോയാല്‍, തെരുവു നായകളും അലഞ്ഞുതിരിഞ്ഞു നടക്കുന്ന പശുക്കളെയും കാണാം. പാതി പൂര്‍ത്തിയായ വീടുകളില്‍ താമസിക്കുന്ന ആളുകളും വാതിലും ജനാലകളുമില്ലാത്ത വീടുകളുമാണ് ഇന്ത്യയിൽ ഉള്ളതെന്നും ഡുറന്റ് പറഞ്ഞിരുന്നു.

വിവാദ പരാമര്‍ശത്തിനെതിരെ കെവിന്‍ ഡുറന്റിന്റെ ഫേസ്ബുക്ക് പേജില്‍ മലയാളികള്‍ പൊങ്കാലയിട്ടു. ഇതിന് പിന്നാലെയാണ് വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ മാപ്പുപറഞ്ഞ് ഡൂറന്റ് രംഗത്തെത്തിയത്. തന്റെ വാക്കുകള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി മാറ്റിയതാണെന്നും ഇന്ത്യയില്‍ ചെലവഴിച്ച നിമിഷങ്ങള്‍ മഹത്തരമായിരുന്നുവെന്നും ഡൂറന്റ് ട്വിറ്ററില്‍ കുറിക്കുകയുണ്ടായി

shortlink

Related Articles

Post Your Comments

Related Articles


Back to top button