Latest NewsNewsIndia

അതിർത്തിയിൽ പാക് വെടിവയ്പ്: ഒരു സ്ത്രീ കൊല്ലപ്പെട്ടു

ശ്രീനഗർ: അതിർത്തിയിൽ വീണ്ടും പ്രകോപനം സൃഷ്ടിച്ച് പാക്കിസ്ഥാൻ. പൂഞ്ച് ജില്ലയിലെ മേന്ധാർ മേഖലയിലാണ് പാക് വെടിവയ്പും ഷെല്ലാക്രമണവും ഉണ്ടായത്. റുഖിയ ബീ എന്ന 45കാരിയാണ് കൊല്ലപ്പെട്ടത്. യാതൊരു പ്രകോപനവുമില്ലാതെയാണ് പാക് സൈന്യം ആക്രമണം നടത്തിയതെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.

പാക് സൈന്യം വർഷിച്ച ഷെല്ല് ഇവരുടെ വീട്ടിലേക്ക് വന്ന് പതിക്കുകയായിരുന്നുവെന്നാണ് വിവരം. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചുവെന്നും സൈനിക വൃത്തങ്ങൾ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button