Latest NewsNewsInternational

വാൻ കത്തിയമർന്നു: ഒരു കുടുംബത്തിലെ ആറു പേർ വെന്തുമരിച്ചു

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ കറാച്ചിയിൽ ഓടിക്കൊണ്ടിരുന്ന വാൻ കത്തിയമർന്ന് ഒരു കുടുംബത്തിലെ ആറു പേർ വെന്തു മരിച്ചു. അഞ്ചു പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. 11 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.

തീപിടിത്തത്തിന്‍റെ കാരണമെന്താണെന്ന് വ്യക്തമല്ല. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button