Latest NewsIndiaNews Story

ബിആര്‍ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ 2012 നു ശേഷം മരിച്ച കുട്ടികളുടെ എണ്ണം ആയിരങ്ങൾ!! 78 മുതൽ കുഞ്ഞുങ്ങളുടെ ജീവനെടുക്കുന്ന ഉത്തർപ്രദേശിലെ ആരോഗ്യമേഖലയുടെ കഴിവുകേട് ഇങ്ങനെ

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഗോരഖ്പുരിലെ ബിആര്‍ഡി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കുഞ്ഞുങ്ങളുടെ മരണം രാജ്യത്തെ ഞെട്ടിപ്പിക്കുമ്പോഴും ഇവിടുത്തെ ആരോഗ്യ മേഖലയുടെ കഴിവുകേട് ഇപ്പോഴെങ്ങും തുടങ്ങിയതല്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2012നു ശേഷം ആശുപത്രിയില്‍ ജാപ്പനീസ് ജ്വരം ബാധിച്ച്‌ മരിച്ചത് 3000 കുഞ്ഞുങ്ങള്‍ ആണ്.ജപ്പാന്‍ ജ്വരം പടര്‍ന്നുപിടിച്ച പ്രദേശമാണ് ഗോരഖ്പുര്‍. 2012നു ശേഷം ഈ ആശുപത്രിയില്‍ ജാപ്പനീസ് ജ്വരം ബാധിച്ച്‌ 3000 കുഞ്ഞുങ്ങള്‍ മരിച്ചിട്ടുണ്ട്.

നേപ്പാള്‍, ബിഹാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നെല്ലാം രോഗികള്‍ ചികിത്സ തേടി ഇവിടെയെത്തിയിരുന്നതായാണ് റിപ്പോർട്ടുകൾ.ഓക്സിജന്‍ ലഭിക്കാതെ കുട്ടികള്‍ മരിക്കാനിടയായെന്ന ആരോപണത്തിനിടയിൽ ഓക്സിജന്‍ ക്ഷാമമുള്ള വിവരം ആശുപത്രി അധികൃതര്‍ യഥാസമയം അറിയിച്ചില്ലെന്നത് ഒരു വസ്തുതയാണ്. നാല് ദിവസം മുൻപാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ ആശുപത്രിയിൽ സന്ദർശനം നടത്തിയത്. എന്നാൽ ഓക്സിജന്‍ ക്ഷാമത്തെപ്പറ്റി അധികൃതര്‍ യോഗിയെയോ ആരോഗ്യ മന്ത്രിയെയോ അറിയിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

കിഴക്കന്‍ യു പിയിലെ ഏഴ് ജില്ലകളില്‍ കുഞ്ഞുങ്ങളിൽ ബാധിക്കുന്ന ഈ രോഗപ്രതിരോധത്തിനായി കേന്ദ്രസര്‍ക്കാര്‍ 4000 കോടി രൂപ അനുവദിച്ചിരുന്നു.ഗോരഖ്പുരിലെ ബിആര്‍ഡി മെഡിക്കല്‍ കോളജിലേക്ക് കേന്ദ്രം ഡല്‍ഹിയില്‍ നിന്നയച്ച സംഘത്തിൽ ഉള്ളത് മസ്തിഷ്ക ജ്വരമെന്നും ജപ്പാന്‍ ജ്വരമെന്നും വിളിക്കുന്ന ജാപ്പനീസ് എന്‍സെഫലിറ്റിസ് ചികിത്സയില്‍ വിദഗ്ധരായ ഡോക്ടര്‍മാരാണ്. കുട്ടികള്‍ മരിക്കാനിടയായ സംഭവത്തിന് ഉത്തരവാദികളാരായാലും അവരെ വെറുതെ വിടില്ലെന്നും ശക്തമായ നടപടികള്‍ ഉണ്ടാകുമെന്നും ആദിത്യനാഥ് അറിയിച്ചു.

ചുമതലയില്‍ വീഴ്ച വരുത്തിയ ആശുപത്രി പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്തു. എന്നാൽ കുട്ടികള്‍ മരിച്ച സംഭവത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് താന്‍ നേരത്തെ രാജി കത്ത് കൈമാറിയിരുന്നുവെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.സംഭവത്തില്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു.ഗോരഖ്പുര്‍. ആശുപത്രിയില്‍ ഓക്സിജന്‍ സിലിണ്ടര്‍ വിതരണം ചെയ്യുന്നതിന് മുന്‍ സര്‍ക്കാര്‍ നിയോഗിച്ചവര്‍ ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

മസ്തിഷ്കത്തിലെ അണുബാധ ചികില്‍സക്ക് ഉത്തര്‍പ്രദേശിലെ പേരുകേട്ട ആശുപത്രിയാണ് ബാബ രാഘവ്ദാസ് മെഡിക്കല്‍ കോളേജ്. ചികിത്സക്കായി ഇവിടെ പ്രവേശിപ്പിച്ചവരില്‍ നവജാത ശിശുക്കളുടെയും മസ്തിഷ്കവീക്കം സംഭവിച്ചവരുടെയും വാര്‍ഡിലാണ് കൂടുതല്‍ കുട്ടികള്‍ മരിച്ചത്. അതുകൊണ്ടുതന്നെ ഓക്സിജൻ വിതരണത്തിലെ അപാകതയാണോ യഥാർത്ഥ മരണകാരണം എന്ന് അന്വേഷിക്കുകയാണ് അധികൃതർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button