KeralaLatest NewsNews

അധ്യാപകനെ ഓടിച്ചിട്ടടിച്ച് പ്രമുഖ വിദ്യാര്‍ത്ഥി സംഘടന:സംഭവം ഒറ്റപ്പാലത്ത്

പാലക്കാട്•പാലക്കാട്‌ ഒറ്റപ്പാലം എന്‍.എസ്.എസ് കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അധ്യാപകനെ ഓടിച്ചിട്ടടിക്കുന്ന ചിത്രങ്ങള്‍ സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. കോളേജിലുണ്ടായ എസ്.എഫ്.ഐ-പോലീസ് സംഘര്‍ഷം തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് അധ്യാപകന് മര്‍ദ്ദനമേറ്റത്.

ന്നാംവര്‍ഷ വിദ്യാര്‍ത്ഥികളെ റാഗ് ചെയ്തെന്ന പരാതിയെ തുടര്‍ന്നാണ് കോളേജില്‍ എസ്.എഫ്.ഐ-എ.ബി.വി.പി സംഘര്‍ഷമുണ്ടായിരുന്നു. കോളേജധികൃതര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് എത്തിയ പോലീസ് കോളേജില്‍ നിന്ന് മാരകായുധങ്ങള്‍ കണ്ടെടുക്കുകയും ചെയ്തിരുന്നു.ഇതിനിടെ പോലീസും എസ്.എഫ്.ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇതിനിടെ തടസം നിന്ന അധ്യാപകനെയാണ് എസ്.എഫ്.ഐക്കാര്‍ മുളവടികള്‍ ഉപയോഗിച്ച് ആക്രമിച്ചത്.

എസ്.എഫ്.ഐക്കാരുടെ കിരാത നടപടിയ്ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button