Home & Garden

കുറഞ്ഞ ചെലവില്‍ വീടൊരുക്കാന്‍ ഇന്റര്‍ലോക്കിംഗ് ബ്രിക്സുകള്‍

കുറഞ്ഞ ചെലവില്‍ മനോഹരമായ വീടൊരുക്കാനാണ് എല്ലാവരും ആഗ്രഹിയ്ക്കുന്നത്. ചെങ്കല്ലുകള്‍ക്ക് പകരം ഇന്റര്‍ലോക്കിംഗ് ബ്രിക്സുകള്‍ ഉപയോഗിയ്ക്കുന്നത് ചെലവ് കുറയ്കാന്‍ സഹായിയ്ക്കും. മാത്രവുമല്ല മറ്റു നിര്‍മാണ സാമഗ്രികളില്‍ നിന്നും വ്യത്യസ്തമായി നിരവധി പ്രത്യേകതകള്‍ ഉള്ളവയാണ് ഇന്റര്‍ലോക്കിംഗ് ബ്രിക്സുകള്‍ .

സാധാരണയായി രണ്ട് തരത്തിലാണ് ഇന്റര്‍ ലോക്കിംഗ് ബ്രിക്സുകള്‍ നിര്‍മിയ്ക്കുന്നത്. മണ്ണും സിമന്റും മിക്സ് ചെയ്ത് ഹൈഡ്രോളിക് പ്രസ്സില്‍ വെച്ച് അമര്‍ത്തി നിര്‍മ്മിയ്ക്കുന്നവയാണ് മഡ് ഇന്റര്‍ ലോക്കിംഗ് ബ്രിക്സുകള്‍. ഇവയ്ക്ക് ഏകദേശം 25 രൂപയാണ് വില. എംസാന്റ് വേസ്റ്റ്, ക്രഷര്‍ പൊടി, സിമന്റ് തുടങ്ങിയവ മിക്സ് ചെയ്ത് നിര്‍മിയ്ക്കുന്നവയാണ് സിമന്റ് ഇന്റര്‍ ലോക്കിംഗ് ബ്രിക്സുകള്‍.

വളരെ വേഗത്തില്‍ വീടിന്റെ പണി തീര്‍ക്കാന്‍ ഇന്റര്‍ ലോക്കിംഗ് ബ്രിക്സുകള്‍ സഹായിയ്ക്കും. മഡ് ഇന്റര്‍ ലോക്കിംഗ് ബ്രിക്സുകള്‍ ഉപയോഗിയ്ക്കുന്നത് വീടിനകത്തെ ചൂട് കുറയ്ക്കാന്‍ സഹായിയ്ക്കും. പെയിന്റിംഗ് ആവശ്യമില്ലാത്തതിനാല്‍ പെയിന്റ് വാങ്ങാനും മറ്റുമുള്ള ചെലവുകള്‍ കുറയും എന്നതും ഇന്റര്‍ ലോക്കിംഗ് ബ്രിക്സുകളുടെ മേന്മയാണ്. രണ്ട് നില വീടുകള്‍ക്ക് ഇന്റര്‍ ലോക്കിംഗ് ബ്രിക്സുകള്‍ അനുയോജ്യമല്ല. മഴ നനഞ്ഞാല്‍ നിറം മാറുമെന്നതിനാല്‍ ഇന്റര്‍ ലോക്കിംഗ് ബ്രിക്സുകള്‍ മുഴുവനായി പ്ലാസ്റ്റര്‍ ചെയ്യുന്നത് നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button