Latest NewsKeralaNewsNews StoryReader's Corner

എവിടെ അപകടം നടന്നാലും ജീവന്‍ രക്ഷാ മരുന്നുമായി ബുള്ളറ്റില്‍ എത്തും; കണ്ടുപഠിക്കാം ഈ യുവാവിനെ

പൊന്നാനി: ബുള്ളറ്റും അതിലെ യാത്രയും പുതുതലമുറയിലെ യുവാക്കളുടെ ശരാശരി സ്വപ്നമാണ്. എന്നാല്‍ നെല്ലിശ്ശേരി സ്വദേശി നജീബിന്റെ സ്വപ്നത്തിന് അൽപ്പം വ്യത്യാസമുണ്ട് . കഴിഞ്ഞ 7 വർഷമായി സ്വന്തം ബൈക്കിൽ ജീവൻരക്ഷാ മരുന്നുമായാണ് ഈ യുവാവിന്റെ ബുള്ളറ്റ് യാത്ര. എടപ്പാൾ പൂക്കരത്തറ ഹയർസെക്കണ്ടറി സ്കൂളിലെ താൽക്കാലിക ജീവനക്കാരനാണ് നെല്ലിശ്ശേരി സ്വദേശി നജീബ്.

എന്നാല്‍ നജീബിനൊപ്പം ബുള്ളറ്റ് കൂടിയിട്ട് ഒരു വർഷമെ ആയിട്ടുള്ളൂ .അതിന് മുമ്പ് സാധാ ഒരു ബൈക്ക് ആയിരുന്നു കൂട്ട്. അന്നും ഫസ്റ്റ് എയ്സ് പോസ്റ്റുമായാണ് യാത്ര. എവിടെ അപകടം നടന്നാലും ഓടിയെത്തി പ്രാഥമിക ശുശ്രൂഷ നൽകാൻ നജീബിന് സാധിച്ചിട്ടുണ്ട് . കഴിഞ്ഞ വർഷത്തിനിടയിൽ 12 ഓളം റോഡപകടങ്ങളിലാണ് നജീബിന്റെ ഫസ്റ്റ് എയ്ഡ് പോസ്റ്റ് അടിയന്തിര സഹായമായി എത്തിയത്. എടപ്പാളിലെ സർക്കാർ ആശുപത്രിയിൽ നിന്നാണ് ആവശ്യമുള്ള സാധന സാമഗ്രികൾ നൽകുന്നത് .ഹെൽത്ത് ഇൻസ്പെക്ടർ ഇതിനായി നജീബിന് ഫസ്റ്റ് എയ്ഡ് കിറ്റുകൾ സൗജന്യമായി നൽകാറുമുണ്ട്.

എവിടെ അപകടം ഉണ്ടായാലും മരുന്നിന്റെ രൂപത്തിൽ നജിബ് സഹായം എത്തിച്ചിരിക്കും. അപകടങ്ങൾ നടക്കുമ്പോൾ രക്ഷക്കെത്തുന്ന ഈ മിടുക്കിനെ പരിഗണിച്ചു രണ്ട് വർഷം മുമ്പ് നജീബിന് പുരസ്കാരം ലഭിച്ചിരുന്നു. പാതയോരത്ത് അപകടം പിണയുമ്പോൾ മനക്കരുത്തോടെ പ്രഥമ ശുശ്രൂഷ നൽകാൻ ഓരോ യാത്രികനും തയ്യാറായാൽ അപകടമരണങ്ങൾ വലിയൊരളവിൽ കുറക്കാമെന്നാണ് നജീബ് അനുഭവസാക്ഷ്യം കൊണ്ട് തെളിയിക്കുന്നത്. ഇതിന് പുറമേ ബുള്ളറ്റിൽ ജീവൻരക്ഷാ കിറ്റുകളും ശുദ്ധജലവും സൂക്ഷിക്കാൻ പ്രത്യേക സംവിധാനം ഇദ്ദേഹം ഒരുക്കിയിട്ടുണ്ട് .ന്യൂജനറേഷൻ വാഹനങ്ങളെ കൂടുതൽ സ്റ്റെലിഷ് ആക്കുമ്പോഴാണ് ജനങ്ങളെ സേവിക്കാൻ കൂടുതൽ ഉപകാരപ്പെടുന്ന കാര്യങ്ങൾക്കായി നജീബ് മുന്നോട്ട് വരുന്നത്.
ഒട്ടെറെ പ്രതികൂലസാഹചര്യങ്ങളെ തള്ളിമാറ്റിയാണ് നജീബ് ഡിഗ്രി പൂർത്തിയാക്കിയത്. ഇടയ്ക്ക് തുറക്കുന്ന ഒരു ഷോപ്പാണ് നജീബിന്റെ ജീവിതമാർഗം. ഇത് ഇന്നത്തെ ഓരോ തലമുറയും വായിക്കേണ്ടതാണ്. ഞാനും നിങ്ങളും എല്ലാവരും ജീവിക്കുന്നത് ഈ സമൂഹത്തിലാണ്. പരസ്പരം സഹായിച്ചും സ്നേഹിച്ചും നമുക്ക് ജീവിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button