Latest NewsNewsIndiaNews StoryReader's Corner

മെട്രോയില്‍ യുവതിയുടെ വീഡിയോ പകര്‍ത്തി; മധ്യവയസ്‌കന്‍ അറസ്റ്റില്‍

ദില്ലി: ദില്ലി മെട്രോയില്‍ യാത്ര ചെയ്തിരുന്ന യുവതിയുടെ വീഡിയോ പകര്‍ത്തിയ മധ്യവയസ്‌കനെ പൊലീസ് അറസ്റ്റു ചെയ്തു. ബുധനാഴ്ചയായിരുന്നു ഈ സംഭവം. യുവതിയുടെ പരാതി അനുസരിച്ച് ബിഹാറിലെ ബെഗുസരായി സ്വദേശി കുമാറിനെ(40) പൊലീസ് ഇന്നലെ അറസ്റ്റു ചെയതു. നോയിഡയില്‍ എംഎന്‍സിയിലാണ് പരാതിക്കാരിയായ യുവതി ജോലി ചെയ്യുന്നത്. നോയിഡയില്‍ നിന്നും അക്ഷര്‍ധം സെക്ടര്‍ പതിനാറിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം.

യുവതി അറിയാതെ ഇയാള്‍ വീഡിയോ പകര്‍ത്തുകയായിരുന്നു. തനിക്ക് നേരെ മൊബൈല്‍ ഫോണ്‍ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട യുവതി ഇയാളെ ചോദ്യം ചെയ്തു. എന്നാല്‍ യുവതിക്ക് നേരെ മധ്യവയസ്‌കന്‍ തട്ടിക്കയറുകയും മറ്റ് യാത്രക്കാര്‍ വിഷയത്തില്‍ ഇടപെടുകയുമായിരുന്നു. പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു. ഇതിന് മുന്‍പും ഇയാള്‍ ഇത്തരത്തിലുള്ള കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button