KeralaLatest NewsNews

മന്ത്രി ഷൈലജയ്ക്കെതിരായ പരാമർശം നീക്കാൻ സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി : ബാലാവകാശ കമ്മീഷന്‍ നിയമനവുമായി ബന്ധപ്പെട്ട് മന്ത്രി കെ.കെ ശൈലജ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് പരാമര്‍ശം മാറ്റികിട്ടാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. കേസിൽ മന്ത്രി കക്ഷിയല്ലെന്നും മന്ത്രിയുടെ ഭാഗം കേൾക്കാതെയാണ് ഹൈക്കോടതി പരാമർശം നടത്തിയതെന്നാണ് സർക്കാർ ഹർജിയിൽ പറയുന്നത്.

103 അപേക്ഷ മാത്രം ലഭിച്ച പശ്ചാത്തലത്തില്‍ കൂടുതല്‍ സമര്‍ത്ഥരായ അപേക്ഷകരില്‍ നിന്നും മികച്ച ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായാണ് അപേക്ഷാ തീയതി നീട്ടിയതെന്നും വ്യക്തമാക്കുന്നു. അതേസമയം ഹൈക്കോടതി പരാമർശത്തിന്‍റെ പേരിൽ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ ശക്തമായി രംഗത്തുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button