Latest NewsNewsInternational

അത്യുഗ്രശേഷിയുള്ള മുങ്ങിക്കപ്പല്‍ പരീക്ഷണവുമായി ഉത്തരകൊറിയ : അമേരിക്ക ഉത്തരകൊറിയയുടെ പരിധിയില്‍

 

പ്യോങ്‌യാങ് : അത്യുഗ്രഹ ശേഷിയുള്ള മുങ്ങിക്കപ്പല്‍ മിസൈല്‍ പരീക്ഷണത്തിന് ഉത്തരകൊറിയ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ഒരിടവേളയ്ക്കു ശേഷം വീണ്ടും ഉത്തരകൊറിയ പ്രകോപനം സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണെന്നാണ് സൂചനകള്‍.

അടുത്തിടെ പുറത്തുവന്ന സാറ്റലൈറ്റ് ചിത്രങ്ങളാണ് ഉത്തരകൊറിയയുടെ നീക്കം പ്രവചിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഉത്തരകൊറിയ മുങ്ങിക്കപ്പല്‍ മിസൈലിന്റെ ആദ്യ പരീക്ഷണം നടത്തിയത്. അന്നത്തെ ഒരുക്കങ്ങള്‍ക്ക് സമാനമായ നീക്കങ്ങളാണ് ഉത്തരകൊറിയയുടെ ഭാഗത്തു നിന്ന് വീണ്ടും ഉണ്ടാകുന്നതെന്നാണ് വിവരം.

അമേരിക്കയും- ദക്ഷിണ കൊറിയയും മേഖലയില്‍ സംയുക്ത സൈനികാഭ്യാസം നടത്തുമെന്ന് പെന്റഗണിന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണ് ഉത്തരകൊറിയയുടെ നീക്കം എന്നതും വീണ്ടും ബന്ധം വഷളാക്കുന്ന തരത്തില്‍ പ്രകോപനം ഉണ്ടാകുന്നത്. ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകള്‍ക്ക് അമേരിക്കയിലെ ലോസ് ആഞ്ചല്‍സും സിയാറ്റിലും വരെ എത്താനാകുമെന്നാണ് വിദഗ്ദരുടെ വാദം.

ഉത്തര കൊറിയ ആദ്യ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ കഴിഞ്ഞമാസമാണ് പരീക്ഷിച്ചത്. 5000 മുതല്‍ 1000 കിലോമീറ്റര്‍ വരെയാണ് ഇത്തരം മിസൈലുകളുടെ പരിധി. അതായത് അമേരിക്ക ഉത്തരകൊറിയയുടെ പരിധിയില്‍ ആണെന്ന് വ്യക്തം. ഉത്തരകൊറിയയുടെ പ്രകോപനങ്ങളെ തുടര്‍ന്ന് അമേരിക്കയുമായുള്ള ബന്ധം കുടുതല്‍ വഷളായിരുന്നു. പ്രകോപനം തുടര്‍ന്നാല്‍ അമേരിക്കയുടെ ഉഗ്രകോപത്തിന് ഇരയാകേണ്ടി വരുമെന്ന ട്രംപ് ആഞ്ഞടിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button