newsOnam

111 വിഭവങ്ങളുള്ള ഓണസദ്യയൊരുക്കി ചരിത്രം സൃഷ്ടിക്കാന്‍ ടാമ്പ മലയാളി അസോസിയേഷന്‍

ഫ്ലോറിഡ: മലയാളക്കരയോടൊപ്പം തന്നെ പ്രവാസി മലയാളികളും ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്. ഓണപ്പൂക്കളവും ഓണസദ്യയും ഇല്ലെങ്കില്‍ ഓണം പൂര്‍ണമാവില്ല. ഇത്തവണത്തെ ഫ്ലോറിഡയിലെ പ്രമുഖ മലയാളി സംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പ (MAT) നടത്തുന്ന ഓണാഘോഷത്തോട് അനുബന്ധിച്ച് നടത്തുന്ന ഓണസദ്യ ലോകമലയാളികള്‍ക്ക് മുമ്പില്‍ ചരിത്രം സൃഷ്ടിക്കാന്‍ പോവുകയാണ്.

111 വിഭവങ്ങളുള്ള മെഗാ ഓണസദ്യയും 211 മലയാളി മങ്കമാര്‍ അണിനിരക്കുന്ന നൃത്തോത്സവവുമാണ് മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പയുടെ ഓണാഘോഷത്തെ വ്യത്യസ്തമാക്കുന്നത്.  ഓണവിഭവങ്ങളില്‍ റെക്കോര്‍ഡ് തീര്‍ക്കാനായി സദ്യക്കുള്ള റിഹേഴ്‌സല്‍ ഉള്‍പ്പടെ നടന്നു കഴിഞ്ഞു. വിഭവങ്ങള്‍ എന്തൊക്കയാണെന്ന് സംഘാടകര്‍ ഇതുവരെ പുറത്തു വിട്ടിട്ടില്ല. സെപ്തംബര്‍ 9ന് വാള്‍റിക്കോയിലുള്ള സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കാത്തലിക്ക് കമ്മ്യൂണിറ്റി സെന്ററിലാണ് 111 വിഭവങ്ങളുടെ ഓണസദ്യയുമായി മലയാളി അസോസിയേഷന്‍ റെക്കോര്‍ഡ് തീര്‍ക്കുന്നത്.

111 വിഭവങ്ങള്‍ അടങ്ങിയ സദ്യയില്‍ ആയിരത്തോളം പേരാവും പങ്കെടുക്കുക. ഓണ്‍ലൈനായി സദ്യ ബുക്ക് ചെയ്യാനുള്ള അവസരവും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. മെഗാസദ്യയ്ക്ക് ആളൊന്നിന് 65 ഡോളര്‍ ചിലവ് വരുമെന്ന് സംഘാടകര്‍ പറഞ്ഞു. എന്നാല്‍ പൊതുജനങ്ങളില്‍ നിന്നും 30 ഡോളര്‍ മാത്രമാണ് സംഘടന ഈടാക്കുന്നത്. വിഭവങ്ങളുടെ എണ്ണം കൂടുതലായത് കൊണ്ട് തന്നെ സദ്യ വിളമ്പുന്ന ഇലയ്ക്കും പ്രത്യേകതകള്‍ ഉണ്ട്. സാധാരണ സദ്യ വിളമ്പുന്ന ഇലയേക്കാള്‍ മൂന്നിരട്ടി വലിപ്പമുള്ള ഇലയിലാണ് സദ്യ വിളമ്പുന്നത്. ഒരു ടേബിളില്‍ മൂന്നു പേര്‍ക്കാണ് സദ്യയുണ്ണാന്‍ അവസരമൊരുക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button