Latest NewsNewsTechnology

അതിവേഗം വിവരങ്ങള്‍ ലഭിക്കാനായി ഗൂഗിള്‍ സെര്‍ച്ച് ലൈറ്റ്

വിരല്‍ തുമ്പില്‍ എത്തുന്ന വിവരങ്ങള്‍ക്ക് വേഗം കൂട്ടുന്ന ആപ്പുമായി ഗൂഗിള്‍. അതിവേഗം സെര്‍ച്ച് ചെയാന്‍ സഹായിക്കുന്ന ആപ്പാണ് ഗൂഗിള്‍ സെര്‍ച്ച് ലൈറ്റ് . ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്കു വേണ്ടിയാണ് പുതിയ ആപ്പ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഗൂഗിള്‍ ആപ്പിന് ഏകദേശം 100 എംബിയോളം ഫയല്‍ സൈസുള്ളപ്പോള്‍ ഗൂഗിള്‍ സെര്‍ച്ച് ലൈറ്റിന് 3.5 എംബി മാത്രമാണ് ഫയല്‍ സൈസ്. ഇത് അതിവേഗ സെര്‍ച്ചിംഗ് സാധ്യമാക്കും.

നിലവില്‍ ഈ ആപ്പ് അന്തിമ ഘട്ട പരീക്ഷണവേളയിലാണ്. കുറഞ്ഞ റാമുള്ള ഫോണുകളെ ഉദ്ദേശിച്ചാണ് പുതിയ ലൈറ്റ് ആപ്പ്.വെബ് സെര്‍ച്ച്, ഇമേജ് സെര്‍ച്ച്, വാര്‍ത്തകള്‍, കാലാവസ്ഥ തുടങ്ങിയ ഗൂഗിള്‍ സെര്‍ച്ച് സേവനങ്ങളെല്ലാം ഹോം പേജില്‍ തന്നെ ഒരുക്കിയിട്ടുള്ള സെര്‍ച്ച് ലൈറ്റ് ആപ്പ് പ്ലേ സ്റ്റോറിലെത്തിയിട്ടില്ലെങ്കിലും മറ്റു വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button