KeralaLatest NewsNews

കൊച്ചി മെട്രോ സര്‍വീസ് സമയക്രമത്തില്‍ മാറ്റം

കൊച്ചി: മഹാരാജാസ് കോളജ് വരെ സര്‍വീസ് നീട്ടുന്നതിന്റെ ഭാഗമായി കൊച്ചി മെട്രോ സമയക്രമത്തില്‍ മാറ്റം. സിഗ്നല്‍ സംവിധാനങ്ങള്‍ കമ്മീഷന്‍ ചെയ്യുന്ന പ്രവൃത്തികള്‍ തടസമില്ലാതെ പൂര്‍ത്തിയാക്കാൻ ഓഗസ്റ്റ് 26 (ശനി) മുതല്‍ സെപ്റ്റംബര്‍ രണ്ട്( ശനി) വരെ രാവിലെ ആറ് മണിക്ക് പകരം എട്ട് മണിമുതല്‍ ആയിരിക്കും സർവീസ് ആരംഭിക്കുന്നത്.

അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോള്‍ ഒക്ടോബറില്‍ ആരംഭിക്കുന്നതിന് മുൻപ് തന്നെ ആലുവ മുതല്‍ മഹാരാജാസ് കോളജ് വരെയുള്ള ഘട്ടത്തിന്റെ കമ്മീഷനിങ് പൂര്‍ത്തിയാക്കി സര്‍വീസ് ആരംഭിക്കാനാണ് കെഎംആര്‍എല്‍ ശ്രമിക്കുന്നത്. സെപ്റ്റംബര്‍ നാലുമുതല്‍ പഴയതുപോലെ സര്‍വീസ് ആറുമണിക്ക് ആരംഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button