Latest NewsNewsIndia

ഷോപ്പിങ്ങിനിടയില്‍ പാഞ്ഞെത്തിയ യുവാവ് 15-കാരിയുടെ കൈ വെട്ടിയെടുത്തു

ലക്നൗ: ഷോപ്പിങ്ങിനിടയില്‍ പാഞ്ഞെത്തിയ യുവാവ് 15-കാരിയുടെ കൈ വെട്ടിയെടുത്തു. പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടർന്നാണ് 15 വയസ്സുള്ള പെണ്‍കുട്ടിയുടെ കൈ യുവാവ് പട്ടാപ്പകല്‍ വെട്ടിയരിഞ്ഞത്. ഇളയ സഹോദരനൊപ്പം ഉത്തര്‍പ്രദേശിലെ ലഖിംപുരിലെ ഖേരി മാര്‍ക്കറ്റില്‍ ഷോപ്പിങ്ങിനെത്തിയതായിരുന്നു പെണ്‍കുട്ടി.

ഉടന്‍തന്നെ പെണ്‍കുട്ടിയെ അടുത്തുള്ള സ്വകാര്യാശുപത്രിയിലെത്തിച്ചു. ഡോക്ടര്‍മാര്‍ അറ്റുവീണ കൈപ്പത്തി തുന്നിച്ചേര്‍ക്കാനുള്ള ശ്രമത്തിലാണ്. പെണ്‍കുട്ടിയോട് ഈ ക്രൂരത കാട്ടിയത് 19 വയസ്സുള്ള വിനോദ് ചൗരസ്യയാണ്. ഏതാനും മാസങ്ങളായി വെല്‍ഡറായി ജോലി ചെയ്യുന്ന വിനോദ് പെണ്‍കുട്ടിയുടെ പിന്നാലെ നടന്ന് ശല്യപ്പെടുത്തുണ്ടായിരുന്നു.

ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം സഹോദരനൊപ്പം മാര്‍ക്കറ്റിലെത്തിയ പെണ്‍കുട്ടിയുടെ പിന്നാലെ വിനോദുമെത്തി. തനിക്കൊപ്പം വരണമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. പറ്റില്ലെന്ന് തീര്‍ത്തുപറഞ്ഞതോടെ, കൈയില്‍ കരുതിയിരുന്ന വാളെടുത്ത് പെണ്‍കുട്ടിയുടെ കൈവെട്ടുകയായിരുന്നു.
വെട്ടേറ്റ് കൈപ്പത്തി നിലത്തുവീണു.

വീണ്ടും പെണ്‍കുട്ടിയെ വെട്ടാന്‍ ആഞ്ഞെങ്കിലും അപ്പോഴേക്കും ജനക്കൂട്ടം ഇയാളെ കീഴ്പ്പെടുത്തി. പിന്നീട് പൊലീസിന് കൈമാറി. വെട്ടേറ്റ് മുറിഞ്ഞ കൈപ്പത്തിയുമായി പൊലീസ് പെണ്‍കുട്ടിയെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button