Latest NewsIndia

മോ​ഡ​ല്‍ ജ​യി​ലി​ല്‍ ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചു.

ചി​റ്റൂ​ര്‍: ക​ള്ള​ക്ക​ട​ത്തി​നു പി​ടി​യി​ലാ​യ എ​യ​ര്‍​ഹോ​സ്റ്റ​സ്-​മോ​ഡ​ല്‍ ജ​യി​ലി​ല്‍ ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചു. ര​ക്ത​ച​ന്ദ​ന ക​ള്ള​ക്ക​ട​ത്തി​നാണ് ഇവര്‍ പിടിയിലായത്. സം​ഗീ​ത ചാ​റ്റ​ര്‍​ജി എ​ന്ന യു​വ​തി​യാ​ണ് ചി​റ്റൂ​ര്‍ ജ​യി​ലി​ല്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. ടോ​യ്ല​റ്റ് ശു​ദ്ധി​യാ​ക്കു​ന്ന ദ്രാ​വ​കം കു​ടി​ച്ചായിരുന്നു ആത്മഹത്യാ ശ്രമം. ഇ​വ​രു​ടെ നി​ല ഗു​രു​ത​ര​മാ​യി തുടരുകയാണ്.

ചൈ​ന, ജ​പ്പാ​ന്‍ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും ഇ​ന്ത്യ​യി​ലെ ആ​റു സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും ക​ള്ള​ക്ക​ട​ത്ത് ശൃം​ഖ​ല വ്യാ​പി​പ്പി​ച്ച കുറ്റവും സംഗീതക്ക് എതിരെയുണ്ട്. പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന ക​ള്ള​ക്ക​ട​ത്തു​കാ​ര​ന്‍ മാ​ര്‍​കോ​ണ്ട​സ് ല​ക്ഷ്മ​ണി​ന്‍റെ സ​ഹാ​യി​യാ​യാ​ണ് സം​ഗീ​ത പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​ത്. വ​ര്‍​ഷ​ങ്ങ​ളാ​യി ഇ​വ​ര്‍ ഒ​ന്നി​ച്ചാ​ണ് താ​മ​സം. മൂ​ന്നു വ​ര്‍​ഷ​ത്തി​നി​ടെ പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന നാ​ലു കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ് സം​ഗീ​ത.

shortlink

Related Articles

Post Your Comments

Related Articles


Back to top button