Latest NewsNewsIndia

പുതിയ 200 രൂപ നോട്ടുകളെടുക്കാന്‍ എ.ടി.എമ്മില്‍ പോകരുതേ

ന്യൂഡല്‍ഹിമഞ്ഞ നിറത്തിലുള്ള പുതുപുത്തന്‍ 200 രൂപ നോട്ടുകള്‍ ഇന്ന് പുറത്തിറങ്ങിക്കഴിഞ്ഞു. ഇന്ന് തന്നെ പുതിയ സ്വന്തമാക്കാം എന്ന് വച്ച് ആരും എ.ടി.എമ്മിലേക്ക് ഓടേണ്ടതില്ല. കാരണം പുതിയ നോട്ടുകള്‍ കൈകാര്യം ചെയ്യാനാവുന്ന വിധം എ.ടി.എം മെഷീനുകളില്‍ ഇനിയും മാറ്റങ്ങള്‍ വരുത്തിയിട്ടില്ല.

റിസര്‍വ് ബാങ്കിന്റെ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത പോലുള്ള ചില ശാഖകളിലും മറ്റ് ചില ബാങ്കുകളിലും മാത്രമാണ് ഇന്ന് 200 രൂപ നോട്ടുകള്‍ വിതരണത്തിന് എത്തിച്ചിരിക്കുന്നത്.

ഇവ എ.ടി.എമ്മുകളില്‍ എത്താന്‍ കുറഞ്ഞത് ഒരാഴ്ചയെങ്കിലും വേണ്ടിവരുമെന്നാണ് അധികൃതര്‍ പറയുന്നത്. നിലവിലെ പുതിയ 500 രൂപ നോട്ടുകളെക്കാള്‍ ചെറുതാണ് പുതിയ 200 രൂപ നോട്ടുകള്‍. പുതിയ നോട്ടുകള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിധത്തില്‍ എ.ടി.എമ്മിനുള്ളില്‍ പണം സൂക്ഷിക്കുന്ന കാസറ്റുകളില്‍ മാറ്റം വരുത്തേണ്ടതുണ്ട്. രാജ്യത്തെ മുഴുവന്‍ എ.ടി.എമ്മുകളിലും ഈ ജോലി പൂര്‍ത്തിയാക്കാന്‍ ഒരു മാസമെങ്കിലും വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.

 

Tags

Post Your Comments

Related Articles


Back to top button
Close
Close