KeralaLatest NewsNews

മദ്യലഹരിയില്‍ ഡോക്ടറുടെ പരാക്രമം നിരവധി ബൈക്കുകള്‍ തകര്‍ത്തു

പാറശ്ശാല: മദ്യപിച്ച് കാറോടിച്ച ഡോക്ടറെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ പാറശ്ശാല പോസ്റ്റ് ഒാഫിസ് ജങ്ഷനിൽ ഡോക്ടറുടെ കാർ എതിരെ വന്ന ബൈക്കിൽ ഇടിച്ച് നിർത്താതെ പോയതിനെ തുടർന്ന് പിറകെ ബൈക്കിലെത്തിയവർ പോസ്റ്റ് ഒാഫിസ് ജങ്ഷനിൽ െവച്ച് തടയുകയായിരുന്നു.
എന്നാൽ വാഹനത്തിനുള്ളിൽനിന്ന് പുറത്തിറങ്ങാൻ കൂട്ടാക്കാതിരുന്ന ഡോക്ടർ വാഹനം ഓടിച്ചുപോകാൻ ശ്രമിച്ചെങ്കിലും സമീപത്തെ കൈവരിയിൽ ഇടിച്ചുനിന്നു.
 
സമീപത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണെന്ന് മനസ്സിലാക്കിയ നാട്ടുകാരിൽ ചിലർ ആശുപത്രിയിൽ വിവരമറിയിക്കുകയും അധികൃതർ എത്തി വാഹനം മാറ്റാൻ ശ്രമിച്ചെങ്കിലും ഡോക്ടർ പുറത്തിറങ്ങാൻ കൂട്ടാക്കിയില്ല. തുടർന്ന് നാട്ടുകാർ പൊലീസിനെ അറിയിച്ചു.
പൊലീസ് എത്തി ഡോക്ടറെ പിടികൂടിയപ്പോൾ അദ്ദേഹം അബോധാവസ്ഥയിലായിരുന്നു. പാറശ്ശാല പോസ്റ്റ് ഓഫിസ് ജങ്ഷനിലെ സ്വകാര്യമൾട്ടി സ്െപഷാലിറ്റി ആശുപത്രിയിലെ യൂറോളജി വിഭാഗം ഡോക്ടർ ചെല്ലക്കണ്ണനെയാണ് പിടികൂടിയത്. പാറശ്ശാല പൊലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button