Latest NewsNewsIndia

ദി​ന​ക​ര​ൻ പ​ക്ഷ​ത്തേ​ക്ക് ഒ​രു എം​എ​ൽ​എ​കൂ​ടി

ചെ​ന്നൈ: ദി​ന​ക​ര​ൻ പ​ക്ഷ​ത്തേ​ക്ക് ഒ​രു എം​എ​ൽ​എ​കൂ​ടി കൂറുമാറി. തി​രു​പ്പ​റ​കു​ണ്ട്റം എം​എ​ൽ​എ എ.​കെ.​ബോ​സാണ് പുതിയതായി ദിനകര പക്ഷത്തേക്ക് എത്തിയത്. ഇതോടെ ടി.ടി.വി.ദിനകരൻ പ​ക്ഷ​ത്തെ എംഎൽഎമാരുടെ എണ്ണം 23 ആ​യി. വി​രു​താ​ച​ലം എം​എ​ൽ​എ വി.​ടി.​ക​ലൈ​സെ​ൽ​വ​ൻ ഇ​ന്ന​ലെ ദി​ന​ക​ര പ​ക്ഷ​ത്തേ​ക്കു കൂ​റു​മാ​റി​യി​രു​ന്നു.ഒൗ​ദ്യോ​ഗി​ക പ​ക്ഷ​ത്തും നിന്നും എംഎ​ൽ​എമാരുടെ ഈ കൂറുമാറ്റം പുതിയ രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കുമോ എന്നാണ് നിരീക്ഷർ നോക്കുന്നത്.

പ്ര​തി​പ​ക്ഷം ഗ​വ​ർ​ണ​റെ തമിഴ്‌നാട് നി​യ​മ​സ​ഭയിൽ ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​യോ​ടു നി​ർ​ദേ​ശി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആവശ്യവുമായി സമീപിച്ചിരുന്നു. എ​ട​പ്പാ​ടി പ​ള​നി​സാ​മി​ക്കു നിലവിൽ 113 എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണ മാ​ത്ര​മാ​ണെന്ന് പ്ര​തി​പ​ക്ഷം പറയുന്നു. ഡി​എം​കെ മു​തി​ർ​ന്ന നേ​താ​വ് ദു​രൈ​മു​രു​ക​ൻ, ക​നി​മൊ​ഴി, കോ​ണ്‍​ഗ്ര​സ് നേ​താ​വ് വി​ജ​യ​ധ​ര​ണി എ​ന്നി​വ​ര​ട​ക്ക​മു​ള്ള പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളാ​ണു ഗ​വ​ർ​ണ​റെ ക​ണ്ട​ത്.

അതേസമയം മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി പ​ള​നി​സാ​മി​യെ പാ​ർ​ട്ടി ചു​മ​ത​ല​ക​ളി​ൽ​നി​ന്നു ടി.​ടി.​വി.​ദി​ന​ക​ര​ൻ നീ​ക്കി. സേ​ലം ജി​ല്ല സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു​നി​ന്നാ​ണു നീ​ക്കി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button