KeralaLatest NewsNewsIndia

അസാധുവായ നോട്ടുകൾ കടത്തുന്നത് എന്തിന്? ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

മുംബൈ: നോട്ട് നിരോധനത്തിലൂടെ അസാധുവാക്കപ്പെട്ട പഴയ 500, 1000 രൂപോ നോട്ടുകളുടെ വന്‍ശേഖരം ഓരോ ദിവസവും പിടിക്കപ്പെടുന്ന വാർത്തകളാണ് ദിവസവും കേൾക്കുന്നത്. യാതൊരു തരത്തിലും മാറ്റിയെടുക്കാൻ സാധിക്കാത്ത അവസ്ഥയിൽ ഈ നോട്ടുകൾ എങ്ങോട്ടാണ് മാറ്റുന്നതെന്നാണ് എല്ലാവരുടെയും സംശയം.ഇടനിലക്കാര്‍ മാത്രമാണ് പിടിയിലാകുന്നത്. ഇവര്‍ക്ക് ഇത് കൈമാറിയത് ആരാണെന്നോ അവര്‍ക്ക് ഇത് എവിടെ നിന്ന് ലഭിക്കുന്നുവെന്നോ അവര്‍ക്ക് അറിയില്ല.

നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളില്‍ നോട്ടുകള്‍ മറ്റൊരാള്‍ ഏറ്റുവാങ്ങും എന്നല്ലാതെ അവര്‍ അത് എവിടേക്ക് കൊണ്ടുപോകുമെന്നും ഇവര്‍ക്ക് അറിയില്ല. പിടിക്കപ്പെടുന്ന സംഘങ്ങളുടെ എണ്ണം ഇത്ര വലുതാണെങ്കിൽ കടത്തുന്നവരുടെ എണ്ണം എത്ര വലുതായിരിക്കും എന്നത് ആശങ്കാജനകമാണ്. നിശ്ചിത കാലയളവില്‍ വിദേശത്തായിരുന്നവര്‍ക്ക് മാത്രമാണ് നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഏറ്റവും അവസാനം അവസരം നല്‍കിയത്.

അതും റിസര്‍വ് ബാങ്കിന്റെ തെരഞ്ഞെടുക്കപ്പെട്ട ശാഖകളില്‍ മാത്രം, വിദേശത്ത് പോയതിന്റെ രേഖകള്‍ ഹാജരാക്കി മാത്രം ലഭ്യമാവുന്നതായിരുന്നു. ഇതും അവസാനിച്ചിട്ട് അഞ്ച് മാസത്തിലധികമായി.എന്നാൽ ഇപ്പോൾ ഈ നോട്ടുകളുടെ ഉപയോഗത്തെക്കുറിച്ച് ഞെട്ടിക്കുന്ന വിവരമാണ്. പുറത്തുവന്നിരിക്കുന്നത് കള്ളനോട്ടടിക്കുന്നവര്‍ക്കായി റിസര്‍വ് ബാങ്കിന്റെ സെക്യൂരിറ്റി ത്രെഡ് ഇളക്കിയെടുക്കാനാണ് ഈ നോട്ടുകൾ പോകുന്നത് എന്നതാണ് ആ വിവരം.

അത്യന്തം ഗുരുതരമായ ഈ സംഭവത്തിന്റെ യാഥാർഥ്യം ഇതാണെങ്കിൽ ഇതിന്റെ പിറകിലുള്ള വൻ മാഫിയ ഉടൻ പിടിയിലാവാനാണ് സാധ്യത. വിവിധ അന്വേഷണ ഏജന്‍സികള്‍ക്കും റിസര്‍വ് ബാങ്കിനും പോലും എന്തിനാണ് ഈ പഴയ നോട്ടുകള്‍ കടത്തുന്നതെന്നോ അവ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്നോ സംബന്ധിച്ച് ഇതുവരെ യാതൊരു വിവരവുമില്ലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button