Latest NewsNewsInternational

പാകിസ്ഥാന് ലഭിച്ചത് നിലക്കടല മാത്രം; ട്രംപിനെ പരിഹസിച്ച് പാകിസ്ഥാൻ മുൻമന്ത്രി

ഇസ്‌ലാമാബാദ്: തീവ്രവാദികളെ നേരിടാന്‍ പാകിസ്ഥാന് അമേരിക്ക കോടിക്കണക്കിന് ഡോളര്‍ സാമ്പത്തിക സഹായം നല്‍കിയെന്ന ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്‌ക്കെതിരെ പരിഹാസവുമായി ഭരണകക്ഷിയിലെ പ്രമുഖ നേതാവും മുന്‍മന്ത്രിയുമായ ചൗധരി നിസാര്‍. രാജ്യത്തിന് കോടികളൊന്നും അമേരിക്ക നല്‍കിയിട്ടില്ലെന്നും ‘നിലക്കടല’ മാത്രമാണ് ലഭിച്ചിട്ടുള്ളതെന്നും അദ്ദേഹം പരിഹസിച്ചു. പത്ത് വര്‍ഷത്തിനിടെ അമേരിക്കയില്‍നിന്ന് പാകിസ്ഥാന് ലഭിച്ച സഹായം എത്രയെന്ന് തിട്ടപ്പെടുത്തണമെന്നും ചൗധരി ആവശ്യപ്പെട്ടു.

പാകിസ്ഥാൻ യു.എസിൽ നിന്നും കോടിക്കണക്കിന് ഡോളർ സഹായമായി വാങ്ങിയിരുന്നെന്നും ഇതുപയോഗിച്ച് തങ്ങൾ തിരയുന്ന ഭീകരർക്ക് സുരക്ഷിത താവളം നൽകിയെന്നും ഡൊണാൾഡ് ട്രംപ് ആരോപിച്ചിരുന്നു. ഭീകരര്‍ക്കെതിരായ പോരാട്ടത്തില്‍ പാകിസ്ഥാന്‍ നല്‍കിയ സേവനത്തിന് പ്രതിഫലമായാണ് ഫണ്ട് സ്വീകരിച്ചതെന്ന് ചൗധരി നിസാര്‍ വ്യക്തമാക്കി. 50 കോടി ഡോളര്‍ തങ്ങൾ ആവശ്യപ്പെട്ടുവെങ്കിലും 20 കോടി ഡോളര്‍ മാത്രമാണ് അമേരിക്ക നല്‍കിയത്. ട്രംപിന്റെ ആരോപണത്തിന് മുന്നില്‍ പാകിസ്ഥാൻ മുട്ടുമടക്കരുതെന്നും ചൗധരി നിസാര്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button