KeralaNewsNews Story

ദാവണ്‍ഗരെയുടെ ദത്തുപുത്രിയായി ഒരു കോഴിക്കോട്ടുകാരി:പഠിക്കാനുണ്ട് ഈ ഐഎഎസ് കാരിയിൽ നിന്നും

സാധാരണക്കാരിന്റെ വിഷമങ്ങള്‍ മനസിലാക്കി സര്‍ക്കാരിനെക്കൊണ്ടു തീരുമാനങ്ങള്‍ എടുപ്പിച്ചു ശ്രദ്ധേയയാകുകയാണ് കോഴിക്കോട്ടുകാരിയായ യുവ ഐഎഎസ് ഓഫീസര്‍ എസ്. അശ്വതി. കണ്ടുപഠിക്കാൻ ഏറെയുണ്ട് അശ്വതിയിൽ നിന്നും.

കോഴിക്കോട്ടുകാരനായ അഡ്വ.സെലുരാജിന്റെയും കെ.എ പുഷ്പയുടെയും മകളായ അശ്വതി ദേവഗിരി കോളേജില്‍ നിന്ന് കൊമേഴ്സില്‍ ബിരുദമെടുത്ത ശേഷം മണിപ്പാല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് എംബിഎ പൂര്‍ത്തിയാക്കി. 2013 ല്‍ 24ാം റാങ്കോടെ ഐഎഎസ് കേഡറിലെത്തിയത്.ബംഗളുരുരുവില്‍ നിന്നും 265 കിലോമീറ്റര്‍ അകലെയുള്ള ദാവണ്‍ഗരെയില്‍ ജില്ലാ ചീഫ് എക്സിക്യൂട്ടീവാണ് അശ്വതിയിപ്പോള്‍. ദാവണ്‍ഗരെയില്‍ ഒന്‍പത് മാസത്തെ ഔദ്യോഗിക ജീവിതം പിന്നിടുമ്ബോള്‍ അശ്വതി ദാവണ്‍ഗരെയുടെ ദത്തുപുത്രിയായി മാറിയിരിക്കുകയാണ്.

തനിക്കു മുന്‍പിലെത്തിയ പരാതികള്‍ ചുവപ്പുനാടയില്‍ കെട്ടിവയ്ക്കാതെ ഉടനടി തീര്‍പ്പാക്കിയതാണ് അശ്വതിയെ ദാവണ്‍ഗരെക്കാരുടെ സ്നേഹഭാജനമാക്കി മാറ്റിയിരിക്കുന്നത്. ഓഫീസ് മുറിയില്‍ വിശ്രമിക്കുന്ന പതിവു രീതികളില്‍ നിന്ന് വ്യത്യസ്ഥയായി ഗ്രമവാസികള്‍ക്കൊപ്പം നിന്ന് അവരില്‍ ഒരാളായാണ് അശ്വതി ജില്ലയെ സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിയില്‍ സംസ്ഥാനത്ത് മൂന്നാം സ്ഥാനത്തെത്തിച്ചത്. ഒന്‍പത് മാസങ്ങള്‍ക്ക് മുന്‍പ് ചുമതല ഏറ്റെടുക്കുമ്ബോള്‍ ദാവണ്‍ഗരെ പതിനെട്ടാം സ്ഥാനത്തായിരുന്നു.മള്‍ട്ടി വില്ലേജ് ജലസേചന പദ്ധതിയിലൂടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കണ്ടെത്തി. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഫലപ്രദമായി നടപ്പിലാക്കി. രോഗങ്ങള്‍ വില്ലനായപ്പോള്‍ സൗജന്യ മെഡിക്കല്‍ ക്യാംപുകളും ചികിത്സാ പദ്ധതികളുമൊരുക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button