Latest NewsNewsInternational

ബ്ലൂ വെയിൽ ഗെയിമിന്റെ അഡ്മിനായ പതിനേഴുകാരി പിടിയിൽ

മോസ്കോ: ബ്ലൂവെയില്‍ ഗെയിം അഡ്മിനായ 17കാരി പിടിയില്‍. റഷ്യയുടെ കിഴക്കന്‍ മേഖലയില്‍ നിന്നുമാണ് ഇവർ പിടിയിലായത്. യുവതിയുടെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ ഗെയ്മിന്റെ നിര്‍മ്മാതാവ് ഫിലിപ് ബുഡെയ്കിന്റെ ഫോട്ടോയും ചലഞ്ച് പൂര്‍ത്തിയാക്കി പലരും അയച്ച ചിത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. നേരത്തെ ഗെയിമുമായി ബന്ധപ്പെട്ട് ചിലര്‍ പിടിയിലായിരുന്നുവെങ്കിലും ഇതാദ്യമായാണ് അഡ്മിന്‍ സ്ഥാനത്ത് നിന്നും ഒരു പെണ്‍കുട്ടിയെ പിടികൂടുന്നത്.

നേരത്തെ ഈ ഗെയിം കളിച്ചിരുന്ന ആളായിരുന്നു പെണ്‍കുട്ടിയെന്നും എന്നാല്‍ എങ്ങിനെയാണ് അഡ്മിന്‍ സ്ഥാനത്തേക്ക് എത്തിയതെന്ന് വ്യക്തമല്ലെന്നും പോലീസ് വ്യക്തമാക്കുന്നു. ബ്ലൂ വെയിൽ ഗെയിമിന്റെ ചതി മനസ്സിലാക്കി നേരത്തെ പിന്‍മാറിയാല്‍ ഉറ്റവരെ കൊല്ലുമെന്ന് പെണ്‍കുട്ടി ഭീഷണി ഉയര്‍ത്തിയിരുന്നു. ഒരു ഡസണിലേറെ പേര്‍ക്ക് വധഭീഷണി അയച്ചുവെന്ന പരാതിയും ഇവര്‍ക്കെതിരെയുണ്ട്.

Related Articles

Post Your Comments


Back to top button