KeralaLatest NewsNews

പി.ജയരാജനെതിരെ യു.എ.പി.എ അടക്കം 15ലേറെ വകുപ്പുകള്‍

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ സി.ബി.ഐ ചുമത്തിയിരിക്കുന്നത് യു.എ.പി.എ അടക്കം 15ലേറെ വകുപ്പുകള്‍. ജയരാജനു നേര്‍ക്കുണ്ടായ വധശ്രമമാണ് മനോജിന്റെ കൊലപാതകത്തിനു കാരണമെന്ന് സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. സംഘം ചേര്‍ന്ന് ആക്രമിക്കല്‍, ഗൂഢാലോചന, കലാപത്തിന് ആഹ്വാനം ചെയ്യല്‍ തുടങ്ങി 15ല്‍ ഏറെ വകുപ്പുകളാണ് ജയാജനെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ 25ാം പ്രതിയാണ് ജയരാജന്‍.

സി.ബി.ഐ ഇന്ന് സമര്‍പ്പിച്ച രണ്ടാം കുറ്റപത്രത്തില്‍ ജയരാജന്‍ അടക്കം ആറ് പ്രതികളാണുള്ളത്. 19 പ്രതികള്‍ക്കെതിരായ ആദ്യകുറ്റപത്രം നേരത്തെ സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. വിക്രമനുമായി അജ്ഞാതനായ ഒരാള്‍ ഗൂഢാലോചന നടത്തിയെന്നായിരുന്നു ആദ്യകുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്. ഈ അജ്ഞാതന്‍ ജയരാജനാണെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍. എന്നാല്‍ സി.ബി.ഐ വാദങ്ങള്‍ തെറ്റാണെന്ന് പ്രതിഭാഗം ആരോപിക്കുന്നു.

ദേശവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമത്തിലെ (യു.എ.പി.എ) 18 എന്ന വകുപ്പാണ് ജയരാജനെതിരെ ചുമത്തിയിരിക്കുന്നത്. ജയരാജനെതിരെ ശക്തമായ തെളിവുകളാണ് കുറ്റപത്രത്തിലുള്ളത്. മനോജ് വധത്തിലൂടെ ജയരാജന്‍ കണ്ണൂരില്‍ കലാപവും ഭീകരാന്തരീക്ഷവും സൃഷ്ടിക്കാന്‍ ശ്രമിച്ചു. കേസിലെ ഒന്നാംപ്രതി വിക്രമനുമായി കൊലപാതകം ആസൂത്രണം ചെയ്തത് ജയരാജനാണ്. കൊലപാതകത്തിന് ക്വട്ടേഷന്‍ സംഘത്തെ നിയോഗിക്കുകയായിരുന്നു.

മറ്റ് കൊലയാളികളെ ഏകോപിപ്പിച്ചത് വിക്രമനാണെന്നും കുറ്റപത്രത്തില്‍ പറയുന്നു. നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നതെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും പ്രതിഭാഗം വാദിക്കുന്നു. 2014 സെപ്തംബര്‍ ഒന്നിനാണ് ഓമ്നി വാനില്‍ സഞ്ചരിച്ച കതിരൂര്‍ മനോജിനെ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വെട്ടി കൊലപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button