Latest NewsIndiaInterviews

ഗംഗാനദിയുടെ ഉയിർത്തെഴുന്നേൽപ്പും യോഗി വന്ന ശേഷമുള്ള വാരണാസിയിലെ മാറ്റങ്ങളെക്കുറിച്ചും കേരളത്തിൽ പ്രചരിക്കുന്ന വാർത്തകളെക്കുറിച്ചും വിശദമായ അവലോകനം നടത്തുന്നു ഡോ. ജഗദീഷ് പിള്ള ( അഭിമുഖം)

ഡോ ജഗദീഷ് പിള്ള വാരണാസി സ്വദേശിയായ മലയാളി ..3 ഗിന്നസ്സ് ലോക റെക്കോര്ഡുകൾ , (1 . ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഒരു അനിമേഷൻ ചിത്രം ഉണ്ടാക്കി അത് ഒരേ സമയം ലോകമെമ്പാടും റിലീസ് ചെയ്തു, 2 .ഏറ്റവും വലിയ പോസ്റ്റർ ക്യാമ്പയിൻ – “ബേട്ടി ബചാവോ ,ബേട്ടി പടാവോ ” എന്ന കേന്ദ്ര സർക്കാർ പദ്ധതിയെ ആസ്പദമാക്കി , 3 .പോസ്റ്റ് കാർഡുകളുടെ ഏറ്റവും നീണ്ട നിര ).. വാരണാസി നഗരത്തിലെ കുറിച്ചു 100 ഇൽ പരം ഡോക്യൂമെന്ററികൾ നിർമിച്ചു , സാമൂഹിക പ്രവർത്തകൻ , “ദി മൊമെന്റ്‌സ്‌ വെൻ ഐ മെറ്റ് ഗോഡ് ” എന്ന പുസ്തകത്തിന്റെ രചയിതാവ് , പോലീസ് കോൺസ്റ്റബ്ൾസ് ഇന്റെ ജീവിതം ആസ്പദമാക്കി നിർമിച്ച “സിപാഹി ” എന്ന ഷോർട്ട് ഫിലിം ഏറെ ശ്രദ്ധിക്കപ്പെട്ടു …20 ഗിന്നസ്സ് ലോക റെക്കോർഡുകൾ സ്വന്തമാക്കി ഇന്ത്യയിലെ ഏറ്റവും കൂടുതൽ ഗിന്സ്സ് റെക്കോര്ഡുകൾ സ്വന്തമായി ഉള്ള ആൾ ആവുക എന്നതാണ് ഇദ്ദേഹത്തിന്റെ ലക്‌ഷ്യം ..

3 ഗിന്നസ്സ് റെക്കോർഡുകൾ. അവിശ്വസനീയം തന്നെ. അഭിമാനാർഹമായ ഈ നേട്ടം കൈവരിച്ചതിനെ എങ്ങനെ വിലയിരുത്തുന്നു ?
വളരെ സന്തോഷം തോന്നുന്നു. ഇനിയും ഒരുപാട് ചെയ്യുവാൻ ഉണ്ട് .ഇതൊരു തുടക്കം
മാത്രം. എല്ലാത്തിനും ദൈവത്തോടും ഈ നേട്ടങ്ങള്‍ക്കായി എന്നെ നിരന്തരം
സഹായിക്കുകയും സഹകരിക്കുകയും പിന്തുണക്കുകയും ചെയ്ത എല്ലാവരോടും
നന്ദിയും സ്നേഹവും കടപ്പാടും ഒരുപാട്ഉണ്ട്

കാശിയെ കുറിച്ച് ?
മഹാ മുനിമാർക്കും ഋഷിവര്യന്മാർക്കും കാശിയുടെ മഹത്വം മുഴുവനും
വർണ്ണിക്കുവാൻ കഴിഞ്ഞിട്ടില്ല.അത്രയ്ക്ക് മഹത്വവും ഉള്ള ഒരു സുന്ദര ദേശം ആണ്
കാശി. ലോകത്തിൽ കാശിക്കു പകരം വെക്കുവാൻ ഇതേപോലെ ഒരു സ്ഥലം
എവിടെയും കണ്ടെത്താൻ കഴിയില്ല. 5000 വര്ഷങ്ങള്ക്കു മുകളിൽ പഴക്കമുണ്ട്
കാശിക്ക് .ഇന്നും അന്ന് നിലനിന്ന ആചാരങ്ങളും വിശ്വാസങ്ങളും അതേപടി
നിലനിൽക്കുന്ന ലോകത്തിലെ ഏറ്റവും പുരാതനമായ സംസ്കാരം ആണ് കാശി.
ജീവിതത്തിൽ ഒരാൾ കണ്ടിരിക്കേണ്ട സ്ഥല തന്നെ ആണ് ഇത് .വിഖ്യാത ഇംഗ്ലീഷ്
എഴുത്തുകാരനായ മാർക്ക് ട്വൈൻ പറഞ്ഞത് ഇപ്പോൾ ഓർക്കുകയാണ് “കാശി
ചരിത്രത്തിനേക്കാളും ആചാരങ്ങളെക്കാളും ഇതിഹാസങ്ങളെക്കാളും പ്രായം ചെന്നതാണ്” നിങ്ങളുടെ മതമോ ജാതിയോ പൗരത്വമോ ഏതോ ആയിക്കൊള്ളട്ടെ, നിങ്ങൾ ലോകത്തിൽ എവിടെ ആയാലും മോക്ഷപ്രാപ്‍തി ആണ് ലക്‌ഷ്യം എന്നെങ്ങിലും ഒരിക്കല്‍ അല്ലെങ്കില്‍ ഏതെങ്കിലും ജന്മത്തില്‍ കാശിയിലേക്ക് വന്നെ പറ്റൂ.


ജീവിതവിജയത്തിന് താങ്കൾക് സഹായകമായത് എന്തൊക്കെയാണ് ?എല്ലാത്തിനോടും ഒരു പോസിറ്റീവ് സമീപനം എടുക്കുക. ജീവിതത്തിൽ എന്ത് നടന്നാലും അതിനു ഒരു കാരണം ഉണ്ട് . അതിപ്പോൾ എത്ര നെഗറ്റീവ് ആയ സംഭവം ആയാലും ശെരി, അതിൽ ഒരു തരി എങ്കിലും പോസിറ്റീവ് ആയെ എന്തെങ്കിലും കാണും, അത് മാത്രം മനസ്സിൽ വെക്കുക. നെഗറ്റീവ് കാര്യങ്ങൾ മനസ്സിൽ വെക്കരുത്. “ഈ നെഗറ്റീവ് ചിന്ത എനിക്ക് ആവശ്യമില്ല” എന്ന് മനസ്സിൽ പറഞ്ഞാൽ പിന്നെ അതു നിങ്ങളെ ബാധിക്കില്ല . ജീവിതത്തിൽ പറ്റുന്നത്രയും ആൾക്കാരെ സഹായിക്കുക , ആവശ്യത്തിൽ കൂടുതൽ നമുക്ക് എന്ത് ഉണ്ടോ അത് ഇല്ലാത്തവർക് ദാനം നൽകുക. അതിനേക്കാൾ മഹത്കരമായ പുണ്യകർമ്മം വേറെ ഇല്ല. അമ്പലങ്ങളിലോ പള്ളികളിലോ പൈസ കൊടുത്താൽ ദൈവം പ്രസാദിക്കും എന്ന് പറയുന്നതിനോട് എനിക്ക് യോജിപ്പ് ഇല്ല. എന്റെ ഒരുഅനുഭവത്തിലും കാഴ്ചപ്പാടിലും സേവനം തന്നെയാണ് പരമമായ ധർമ്മവും,ദൈവപ്രീതി നേടാൻ ഏറ്റവും ഉത്തമവും.നമ്മൾ ചെയ്യുന്ന കർമങ്ങൾ നല്ലത് ആണ് എങ്കിൽ ഉറപ്പായും നമ്മളുടെ ജീവിതത്തിൽ വിജയവും അതേപോലെ പോസിറ്റീവ് ആയ മാറ്റങ്ങളും സംഭവിയ്ക്കും

ഇനി താങ്കളുടെ ഭാവി പ്രവർത്തനങ്ങൾ എന്തെല്ലാമാണ്?

ഇപ്പോൾ 3 ഗിന്നസ്സ് റെക്കോർഡുകൾ സ്വന്തമാക്കി. ഇനി എന്റെ ലക്ഷ്യത്തിൽ എത്താന്‍
17 എണ്ണം കൂടി വിജയകരമായി പൂർത്തിയാക്കാൻ ഉണ്ട്. അതിനു നല്ല സമയവും
അധ്വാനവും ചിലവും ഉണ്ട്. അതിന്റെ കൂടെ തന്നെ വിവിധ സാമൂഹിക സേവന
പ്രവർത്തനങ്ങളും ചെയ്യാറുണ്ട്, പബ്ലിസിറ്റി ആഗ്രഹിക്കാത്തതിനാൽ അതിനെപ്പറ്റി
കൂടുതൽ പറയുന്നില്ല. പിന്നെ കുറച്ചു ഡോക്യുമെന്ററി നിർമാണവും ഉണ്ട്. എല്ലാം
ഭംഗിയായി പൂർത്തിയാക്കാൻ കഴിയും എന്ന് ഉറപ്പുണ്ട്.

കാശിയിൽ വികസനമില്ല എന്ന് കേരളത്തിലെ ചില മാധ്യമങ്ങൾ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ വികസന പ്രവർത്തനങ്ങളെ താങ്കള്‍ എങ്ങനെ  വിലയിരുത്തുന്നു ?
ഈ ചോദ്യം ചോദിച്ചതിന് ഒരുപാട് നന്ദി ഉണ്ട്. ഇവിടെ ഉത്തർ പ്രദേശ് നിയമസഭ
തിരഞ്ഞെടുപ്പ് നടക്കുന്ന അവസരത്തിൽ കേരളത്തിൽ നിന്നും വന്ന ന്യൂസ് ചാനൽ എന്നെ ഇവിടുത്തെ വികസന പ്രവർത്തനങ്ങളെകുറിച്ച് പറയാൻ ആവശ്യപ്പെട്ടു. ഞാൻ
പോസിറ്റീവ് ആയി പറഞ്ഞ ഒന്നും തന്നെ അവർ ടെലികാസ്റ് ചെയ്യാതെ കട്ട് ചെയ്തു
കളഞ്ഞു എന്നിട്ട് ഇവിടെ നടപ്പാക്കാത്ത ഒരുകാര്യത്തെ കുറിച്ച പറഞ്ഞപ്പോൾ അത്
മാത്രം അവർ ടെലികാസ്റ് ചെയ്തു. ഇത് എനിക്ക് ഒട്ടും ഉൾക്കൊള്ളാൻ പറ്റിയില്ല.
മോദിജിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ എല്ലാം തന്നെ അദ്ദേഹം ഈ ചുരുങ്ങിയ
സമയം കൊണ്ട് തന്നെ നടപ്പാക്കി. പുതിയ ഫ്ലൈ ഓവറുകളും പാലങ്ങളും എല്ലാം
നിർമാണം അന്തിമ ഘട്ടത്തിൽ ആണ്.

ഇത് കാശിയുടെ പുനർജന്മമാണ്‌. മുഖ്യമത്രി ആയി യോഗി ആദിത്യനാഥ് ജി വന്നതിൽ പിന്നെ എല്ലാത്തിനും വേഗത കൂടി. നോക്കു ഈ ഗംഗയുടെ ഘാട്ടുകൾ എല്ലാം എത്ര വൃത്തിയായി കിടക്കുന്നു എന്ന്. ഒരു 3 വര്ഷം
മുൻപ് വരെ ഇങ്ങനെ അല്ലായിരുന്നു. ഇപ്പോൾ മൃതദേഹങ്ങൾ ദഹിപ്പിക്കുമ്പോൾ ഒന്നും തന്നെ നദിയിൽ നിക്ഷേപിക്കാൻ അനുവദിക്കില്ല. റോഡു്കളിൽ അറ്റകുറ്റപണികൾ എല്ലാം വേഗത്തിൽ നടക്കുന്നു. സ്വന്തം സംസ്ഥാനത്തു നടക്കുന്ന പ്രശ്നങ്ങൾ ഒന്നും കാണാതെ ഇവിടെ വന്നു ഇല്ലാക്കഥകൾ പ്രചരിപ്പിക്കുമ്പോൾ ഇവർക്കു എന്ത് മനസ്സുഖം ആണ് ലഭിക്കുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. അത്തരം മാധ്യമങ്ങളുടെ ദുരുദ്ദേശങ്ങൾ
ജനങ്ങൾ മനസ്സിലാക്കണം .

ഈ സമൂഹത്തിൽ ഇന്ന് നടക്കുന്ന പ്രശ്നങ്ങളെ താങ്കൾ എങ്ങനെ വിലയിരുത്തുന്നു?
ഇത് കലി യുഗമാണ്. പ്രകൃതി ദുരന്തങ്ങളും മനുഷ്യരുടെ നീചമായ ചിന്താഗതികൾ
കാരണവും ഒരുപാട് നാശം ഉണ്ടാവുന്ന സമയം. എന്റെ ഒരു കാഴ്ചപ്പാടിൽ ഇതിന്റെ
എല്ലാം കാരണം ഒന്ന് മാത്രം ആണ്. "അജ്ഞാനം” അതെ. അത് തന്നെ ആണ് കാരണം. ജ്ഞാനത്തിന്റെ അഭാവം മൂലമാണ് ഇവിടെ ഇത്രയും പ്രശ്നങ്ങൾ ഉണ്ടാവുന്നത്
ഉദാഹരണത്തിന് രണ്ടു മത വിഭാഗങ്ങളിൽ പെട്ടവർ തമ്മിൽ മതത്തിന്റെ പേരിൽ
കലഹിക്കുന്നു എന്ന് കരുതുക. അവരുടെ കാഴ്ചപ്പാടിൽ ദൈവം എന്നാൽ
അമ്പലത്തിലോ പള്ളിയിലോ കാണുന്ന ഒന്നാണ്. എന്നാൽ ദൈവം എന്താണെന്നു
അറിഞ്ഞ ജ്ഞാനി ഒരിക്കലും ദൈവത്തിന്റെ പേരിൽ തർക്കിക്കാൻ പോകില്ല. അവന്റെ ഉള്ളിൽ ഉള്ളതും സഹജീവിയുടെ ഉള്ളിൽ ഉള്ളതും ഒരേ ഈശ്വര ചൈതന്യം എന്ന് മനസ്സിലാക്കിയ ജ്ഞാനി ഒരിക്കലും കലഹത്തിനോ അക്രമത്തിനോ പോകില്ല.
ഇവിടെയാണ് ജ്ഞാനത്തിന്റെ ആവശ്യകത. എല്ലാവരേം ഒരേ കണ്ണിൽ കാണാ കഴിയുക, സേവനം ജീവിത രീതിയിൽ ഉൾപ്പെടുത്തുക മറ്റൊരാൾ വേദനിച്ചാൽ സ്വന്തം ഉള്ളിലും ആ വേദനയുടെ ഒരു നോവ് അറിയുക, ഇതെല്ലാം ജ്ഞാനം കൊണ്ട് മാത്രം നേടാൻ കഴിയുന്ന ഒന്നാണ്. ജ്ഞാനികളുടെ എണ്ണം കൂടുംതോറും സമൂഹത്തിന്റെ ഉന്നതിയും നിലവാരവും വർധിക്കും.

കോടിക്കണക്കിന് രൂപയുടെ ബിസിനസ് നിർത്തി സമൂഹ സേവനത്തിനായി ഇറങ്ങിയ വ്യക്തി ആണ് താങ്കൾ. ഇതിനെക്കുറിച്ച് ?
പണ്ടേ സ്വന്തമായി എന്തെങ്കിലും ചെയ്യണം എന്ന് ഒരു ആഗ്രഹം ഉണ്ടായിരുന്നു.
വീട്ടുകാരുടെ സ്വപ്നം പോലെ ബനാറസ് ഹിന്ദു സർവകലാശാലയിൽ ജോലി ലഭിച്ചു.
അത് വെറും രണ്ടു മാസങ്ങള്‍ക്കുള്ളില്‍ ഉപേക്ഷിട്ടാണ് ബിസിനസ് രംഗത്തേക്ക് വരുന്നത്.30 വയസ്സുവരെ അധ്വാനിക്കുക, അതിനു ശേഷം വിരമിക്കൽ എന്ന് പണ്ടേ
തീരുമാനിച്ചതായിരുന്നു. ഒരു 30 കൊല്ലം കൊണ്ട് സമ്പാദിക്കാനുള്ളതെല്ലാം ചുരുങ്ങിയ സമയം കൊണ്ട് നേടി. പിന്നീട് എല്ലാം അവസാനിപ്പിച്ച് പുരാണങ്ങളും വേദങ്ങളും പഠിക്കുവാൻ തുടങ്ങി, ഭഗവത് ഗീത ചെറുപ്പം മുതലേ വായിച്ചു
മനസ്സിലാക്കാറുണ്ടായിരുന്നു. ജ്ഞാനത്തിന്റെ ഒരു കലവറ തന്നെ ഇതിൽ നിന്നും
സ്വന്തമാക്കാൻ കഴിഞ്ഞു. കാശിയിൽ ആയതുകൊണ്ട് ആത്മീയമായ ഒരുപാട് ഗുണങ്ങൾ ലഭിച്ചു.

സേവനത്തിന്റെ മഹത്വവും മനസ്സിലാക്കിയതുകൊണ്ട് പിന്നെ അത് തന്നെ തിരഞ്ഞെടുത്തു. ഈ കാലഘട്ടത്തിൽ എല്ലാവരും എല്ലാം അളക്കുന്നത് പൈസ വെച്ചിട്ടാണ്, ഒരാൾക്ക് ഇഷ്ടംപോലെ ധനം ഉണ്ടെങ്കിൽ അയാൾ നല്ലവൻ, ഇല്ല എങ്കിൽ അവൻ മോശക്കാരൻ, എല്ലാത്തിന്റെയും അടിസ്ഥാനമായി പലരും പണത്തിനെ കണക്കാക്കുന്നു. ഇത് വളരെ തെറ്റായ ഒരു ചിന്താഗതിയാണ്. ധാരാളം പണമോ സ്വത്തോ ഉണ്ടെങ്കിൽ മാത്രമേ ഒരാൾ യോഗ്യൻ ആകു എന്ന് ചിന്തിക്കുന്നത് സത്യത്തിൽ വിഡ്ഢിത്തം ആണ്. പണത്തിനും സ്വത്തിനും അപ്പുറത്തു മനുഷ്യന് വേണ്ടത് വ്യക്തിത്വവും, ജ്ഞാനവും നല്ല പെരുമാറ്റവും, എന്തും സൗമ്യതയോടെ നേരിടാനുള്ള മനസ്സാന്നിധ്യവുമാണ്. ഇതെല്ലം തന്നെ ഒരു ഉത്തമ മനുഷ്യന്റെ ലക്ഷണവും. അല്ലാതെ പണമോ സ്വത്തോ അല്ല. അങ്ങനെ
ആണ് എന്ന് ചിന്തിക്കുന്നവർ ഒന്ന് ഓർത്താൽ നല്ലത് "വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിനു ആയുസ്സ് വളരെ കുറവാണ്".

പണം ഉണ്ടാകുന്നതു നല്ലതു തന്നെ. പക്ഷെ ഒരുപാട് പൈസ ഉള്ള മിക്കവാറും
ആള്‍ക്കാര്‍ അറിയാതെ ചെയ്തു പോകുന്ന ഒരു തെറ്റാണ് പണക്കാരന്‍ എന്ന
അഹങ്കാരവും അതില്‍ ഇന്നും ഉടലെടുക്കുന്ന തിന്മകളും. പക്ഷെ അദ്ദേഹം കഴിഞ്ഞ
ജന്മങ്ങളില്‍ ചെയ്ത നല്ല കര്‍മ്മങ്ങളുടെ ഫലം കൊണ്ടാണ് ഇപ്പോള്‍ നല്ല അഭിവൃത്തി
ഉള്ളതെന്നും അതു കൊണ്ട് ഈ അഭിവൃത്തി നിലനില്‍ക്കാന്‍ വീണ്ടും നല്ല കര്‍മങ്ങള്‍
ചെയ്തുകൊണ്ടിരിക്കണം എന്നും അദ്ദേഹം അറിയുന്നില്ല, നേരെ മറിച്ചു പണക്കാരനെന്ന അഹങ്കാരിയായി മാറുന്നു, അതു ഭാവി ജീവിതത്തില്‍ ഒരുപാട് പ്രശ്നങ്ങള്‍ക്കു കാരണമാകും.

“ദി മൊമെന്റ്‌സ്‌ വെൻ ഐ മെറ്റ് ഗോഡ്” എന്ന താങ്കളുടെ പുസ്തകം വായിച്ചു .ഇങ്ങനെ ഉള്ള ഒരു വിവരണം വളരെ വ്യത്യസ്തവും മനോഹരവും തന്നെ…അതിനെ കുറിച്ചു ?

ഇങ്ങനെ ഒരുപാട്‌ പോസിറ്റീവ് പ്രതികരണങ്ങൾ ഈ പുസ്തകത്തെ പറ്റി കേൾക്കുന്നതിൽ വളരെ സന്തോഷമുണ്ട് .പലർക്കും ദൈവം എന്ന സങ്കൽപം പല രൂപത്തിലാണ് .ചിലർ അമ്പലത്തിൽ പോകുന്നു ചിലർ പള്ളിയിൽ പോകുന്നു അങ്ങനെ അങ്ങനെ.. ദൈവം എന്നതിന് എന്റെ കാഴ്ചപ്പാട് ആണ് ഞാൻ ഈ പുസ്തകത്തിലൂടെ പറഞ്ഞിട്ടുള്ളത് .നമ്മളുടെ ചുറ്റും ഉള്ള പക്ഷികൾ മൃഗങ്ങൾ മനുഷ്യർ ഇവയെല്ലാം നേത്രങ്ങൾ കൊണ്ട് കണ്ടു മനസ്സിലാക്കാൻ സാധിക്കും.എന്നാൽ ദൈവത്തെ അതേപോലെ കാണുവാൻ സാധിക്കുമോ? ദൈവം നമ്മളുടെ മുന്നിൽ പലപ്പോഴും അവതരിക്കും ,അത് നമ്മൾ മനസ്സിലാക്കുന്നില്ല അല്ലെങ്കിൽ കാണുന്നില്ല എന്നത് ആണ് സത്യം .എന്റെ ജീവിതത്തിൽ ഞാൻ പ്രതിസന്ധികൾ നേരിട്ടപ്പോൾ എങ്ങനെ കുറച്ചു മനുഷ്യർ എന്നെ അതിൽ നിന്നും കര കയറ്റുവാൻ വന്നുവോ അവരെ ഞാൻ ദൈവത്തിന്റെ അവതാരമായി തന്നെ വിശ്വസിക്കുന്നു.ദൈവം നേരിട്ടു പ്രത്യക്ഷപ്പെടില്ലെങ്കിലും മനുഷ്യരൂപത്തിലോ അല്ലെങ്കിൽ മറ്റു എന്തെങ്കിലും രൂപത്തിൽ അവിചാരിതമായോ നമ്മളെ സഹായിച്ചിരിക്കും .ഇത് തന്നെ ആണ് ആ പുസ്തകത്തിന്റെ സന്ദേശം .

 

പല ജാതി മത ചിന്തകൾ ഇന്ന് മനുഷ്യർക്ക് ഉണ്ട്.ഇത് കാരണം തന്റെ ദൈവം മറ്റൊരാളുടെ ദൈവത്തെക്കാൾ കേമൻ ആണ് എന്ന് കരുതുന്നതും വിഡ്ഢിത്തം ആണ് .ദൈവം ഒന്നേ ഉള്ളു. ജ്ഞാനത്തിൽ കൂടെ മാത്രമേ ഈ മഹത്തായ ചിന്താഗതി കൈവരിക്കാൻ സാധിക്കു.ഒരേ വസ്തുവിലോട്ടു വ്യത്യസ്ത വിരലുകൾ കൊണ്ട് ചൂണ്ടി കാണിക്കുന്നത് പോലെ ആണ് ഇത്, ചെന്ന് എത്തുന്നത് ഒരിടത്തു തന്നെ ! എങ്ങനെ വിളിച്ചാലും ദൈവം നിങ്ങളുടെ പ്രാർത്ഥന കേൾക്കും .

നന്ദി ഇത്രയും നേരം ഞങ്ങളോടൊപ്പം ചിലവഴിച്ചതില്‍.

നമസ്കാരം.

shortlink

Related Articles

Post Your Comments


Back to top button