Latest NewsKeralaNews

പെണ്‍കുട്ടിയെ സത്യസരണിയില്‍നിന്ന് രക്ഷിക്കാനും മാറ്റാനും ഹൈക്കോടതി നിര്‍ദ്ദേശം

കൊച്ചി: മഞ്ചേരി സത്യസരണിയില്‍ പാര്‍പ്പിച്ചിരിക്കുന്ന കൃസ്ത്യന്‍ പെണ്‍കുട്ടിയെ അവിടെ നിന്ന് വീണ്ടെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. ഇസ്ലാമിക മതപരിവര്‍ത്തന കേന്ദ്രമായ സത്യസരണിക്കെതിരെ നിലപാട് വ്യക്തമാക്കുകയായിരുന്നു ഹൈക്കോടതി.

പെണ്‍കുട്ടിയെ രക്ഷിക്കാനും മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റാനും പോലീസിന് നിര്‍ദ്ദേശം നല്‍കി. നിനുവിന്റെ രക്ഷിതാക്കള്‍ നല്‍കി ഹര്‍ജിയിലാണ് കോടതിയുടെ നടപടി. മുസ്ലീം ചെറുപ്പക്കാരനുമായി നിനു പ്രണയത്തിലായിരുന്നു. പെണ്‍കുട്ടി ഇയാള്‍ക്കൊപ്പം ഒളിച്ചോടി. പിന്നീട് രക്ഷിതാക്കള്‍ നടത്തിയ അന്വേഷണത്തിലാണ് മഞ്ചേരി സത്യസരണിയില്‍ മകളെ കണ്ടെത്തിയത്.

പെണ്‍കുട്ടിയോട് വീട്ടിലേക്ക് വരാന്‍ പറഞ്ഞെങ്കിലും വഴങ്ങിയില്ല. തുടര്‍ന്നാണ് രക്ഷിതാക്കള്‍ നിയമനടപടി സ്വീകരിച്ചത്. പെണ്‍കുട്ടിയുടെ ജീവന് സംരക്ഷണം ഇല്ലെന്നാണ് രക്ഷിതാക്കള്‍ പറഞ്ഞത്. തുടര്‍ന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കേന്ദ്രത്തിലെ പെണ്‍കുട്ടിയെ മാറ്റണമെന്ന് കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button