Latest NewsIndiaNews

ട്വിറ്റര്‍ കീഴടക്കി മുന്‍ രാഷ്ട്രപതിയുടെ സെല്‍ഫി

ന്യൂഡല്‍ഹി: തന്റെ സെല്‍ഫി ടീച്ചറെ ട്വിറ്ററിലൂടെ ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തി കൊടുക്കുകയാണ് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. സെല്‍ഫി എടുക്കാന്‍ പഠിപ്പിച്ച കുട്ടി ടീച്ചര്‍ ഹംസ സെയ്ഫ് എന്ന മിടുക്കന്റെ ചിത്രമാണ് പ്രണബ് മുഖര്‍ജി ട്വിറ്ററില്‍ പങ്കുവെച്ചത്.

‘കുട്ടികളുമായി സംവദിക്കുന്നത് എപ്പോഴും സന്തോഷം നല്‍കുന്ന കാര്യമാണ്. സെല്‍ഫി എങ്ങനെ പകര്‍ത്തണമെന്ന് തന്നെ പഠിപ്പിച്ച ഹംസ സെയ്ഫ് എന്ന കുട്ടി സന്ദര്‍ശകനെ പരിചയപ്പെടൂ’ എന്ന കുറിപ്പോടു കൂടിയാണ് പ്രണബ് ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

‘സെല്‍ഫി ടീച്ചര്‍’ക്കൊപ്പമുള്ള പ്രണബ് മുഖര്‍ജിയുടെ സെല്‍ഫി ചിത്രം ട്വിറ്റര്‍ ഫോളോവേഴ്‌സും ഏറ്റെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button