Latest NewsAutomobile

മക്ലാരന്‍ ഇന്ത്യയിൽ

ഏറെ കാത്തിരിപ്പൊനൊടുവിൽ ഫെരാരിയും ലംബോര്‍ഗിനിയും മാസരാട്ടിക്കും പിന്നാലെ പ്രമുഖ യു കെ സ്പോർട്സ് കാർ നിർമാതാക്കളായ മക്ലാരന്‍ ഇന്ത്യയിൽ എത്തി. മാര്‍ച്ചില്‍ നടന്ന 2017 ജനീവ മോട്ടോര്‍ ഷോയില്‍ അവതരിപ്പിച്ച മക്ലാരന്‍ 720 എസ് എന്ന മോഡലാണ് ബെംഗളൂര്‍ വ്യവസായിയും സ്പോര്‍ട്സ് കാര്‍ പ്രേമി കൂടിയായ രഞ്ജിത് സുന്ദരമൂര്‍ത്തി ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്.

4.0 ലിറ്റര്‍ ട്വിന്‍ ടര്‍ബ്ബോ വി8 എഞ്ചിൻ 710 ബിഎച്ച്പി കരുത്തും 770 എൻഎം ടോർക്കും നൽകി മക്ലാരന്‍ 720എസ്സിനെ കരുത്തനാക്കുന്നു. 7 സ്പീഡ് ഡ്യൂവല്‍ ക്ലച്ച്‌ ഗിയര്‍ബോക്സിലൂടെ 4.9 സെക്കന്‍ഡില്‍ 200 കിലോമീറ്റര്‍ വേഗത നേടാനും,മണിക്കൂറില്‍ 341 കിലോമീറ്റർ ടോപ്സ്പീഡ് കൈവരിക്കാനും 720 എസിന് സാധിക്കുന്നു. മക്ലാരന്റെ പെര്‍ഫോര്‍മന്‍സ് പാക്ക് 3 യില്‍ അണിഞ്ഞൊരുങ്ങിയാണ് 720 എസും നിർമിച്ചത്. കാര്‍ബണ്‍ ഫൈബര്‍ ഘടകങ്ങള്‍ക്ക് ഒപ്പമുള്ള അലക്കാന്തറ ഇന്റീരിയറാണ് പെര്‍ഫോര്‍മന്‍സ് പാക്ക് 3 യുടെ പ്രധാന പ്രത്യേകത.

ആദ്യമായി ഇന്ത്യയിലെത്തിയ മക്ലാരന്‍ 720 എസ് അധികകാലം ഇവിടെ ഉണ്ടാകില്ല,വാഹനം ലെഫ്റ്റ്-ഹാന്‍ഡ് ഡ്രൈവ് ആയതിനാല്‍ സുന്ദരമൂര്‍ത്തിക്ക് തിരികെ ദുബായില്‍  പോകുമ്പോൾ ഇവനെയും കൂട്ടേണ്ടി വരും. ഫെരാരി 458 ഇറ്റാലിയ, ഫെരാരി 488 ജിടിബി ലംബോര്‍ഗിനി ഹുറാകാന്‍ തുടങ്ങിയ വമ്പന്‍ താരങ്ങളും സുന്ദരമൂര്‍ത്തിയുടെ കൈവശമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button