Home & Garden

മുറികള്‍ പ്രകാശിക്കാന്‍ കണ്ണാടി

സൗന്ദര്യസംരക്ഷണത്തിന് അനിവാര്യമായ ഒരു ഘടകമാണ് കണ്ണാടി. എന്നാല്‍ കണ്ണാടിയ്ക്ക് അതിലേറെ പ്രാധാന്യമുള്ള മറ്റൊരു ഉപയോഗം കൂടിയുണ്ട്. മുറിയുടെ വിവിധ സ്ഥലങ്ങളില്‍ തന്ത്രപരമായി ഉപയോഗിച്ചാല്‍ മുറിക്ക് കൂടുതല്‍ തിളക്കവും പ്രകാശവും ലഭിക്കും. മറ്റൊരു മായാലോകം തന്നെ സൃഷ്ടിക്കപ്പെടുകയും ചെയ്യും. ഇതിനു സഹായിക്കുന്ന ചില കണ്ണാടി ആശയങ്ങൾ അറിയാം;

1 ഡിസ്ട്രെസ്സ്‌ഡ് ഫ്രെയിമിലുള്ള സ്റ്റാന്‍ഡിങ് മിറര്‍, മനോഹരമായ വിൻറ്റെജ് ഫ്രെയിമില്‍ കണ്ണാടി സ്ഥാപിച്ച്‌ അത് കിടപ്പ്  മുറിയില്‍ വച്ചാല്‍ അത്യാകര്‍ഷകവും ആനന്ദ്രപദവുമായ പ്രതിഫലനമുണ്ടാകും.

2 റൗണ്ട് എന്‍ട്രി വേ മിറര്‍ നിങ്ങളുടെ വീടിന് ഉള്‍ഭാഗം മനോഹരവും കൂടുതല്‍ വശ്യമാക്കുന്നു.

3 ഗ്ലൈഡിങ് ബാന്‍ ഡോര്‍ സ്റ്റാന്‍ഡിങ് മിറര്‍ ,തടി കൊണ്ടുള്ള ഫ്രെയിമില്‍ സ്ഥാപിച്ച കണ്ണാടി അടങ്ങുന്ന ഗ്ലൈഡിങ് ബാന്‍ കതകുകള്‍ കുളിമുറികൾക്ക് സമാനതകളില്ലാത്ത ആകര്‍ഷണീയത നല്‍കുകയും ഗ്രാമീണ അനുഭവം നല്‍കുകയും ചെയ്യും.

4 ക്യാബിനറ്റ് ഡോറില്‍ മിറെര്‍ഡ് ഗ്ലാസ് വച്ചാൽ അതുവഴി ഒരു ചെറിയ അടുക്കളെ ഏറെ വലുതാക്കി മാറ്റാo, ആന്‍റ്റിക്സ് മിറര്‍ ഉപയോഗിച്ചാല്‍ കൂടുതല്‍ ഭംഗി ലഭിക്കുകയും ചെയ്യും.

5 സലൂണ്‍ സ്റ്റൈല്‍ മിറര്‍ കണ്ണാടിയുടെ സഹായത്തോടെ നിങ്ങളുടെ മുറി പ്രകാശപൂരിതമാക്കാം. നിങ്ങളെപ്പോലും സ്തബ്ദനാക്കുന്ന ഗാംഭീര്യം ലഭിക്കും.മിനിമലിസ്റ്റ് ഫ്രെയിമിലുള്ള വലിയ വട്ട കണ്ണാടി വട്ടത്തിലുള്ള വലിയ കണ്ണാടി സുവര്‍ണ നിറമുള്ള ഫ്രെയിമില്‍ സ്ഥാപിച്ചാല്‍ പകിട്ടും ആഡംബരവും അനുഭവപ്പെടും.

നിങ്ങളുടെ മുറിയുടെ അകത്തളം അനുസരിച്ച്‌ സ്ളീക്സ്, വിന്‍റെജ്, കണ്‍ടെംപററി, ബാസി തുടങ്ങി ഇഷ്ടമുള്ള ഫ്രെയിം തെരഞ്ഞെടുക്കാം.കണ്ണാടിക്ക് മുറികള്‍ കൂടുതല്‍ പ്രകാശപൂരിതമാക്കാനുള്ള കഴിവുണ്ട്. ശരിയായ സ്ഥലങ്ങളില്‍ സ്ഥാപിച്ചാൽ ഇതിനേക്കാള്‍ മികച്ച കലാവിന്യാസം മറ്റൊന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button